സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/സ്നേഹമായ്

സ്നേഹമായ്

ഇന്നലെ പെയ്തൊരു മഹാമാരി
ഇന്ന്
തോരാ മഴയായ് തീർന്നപ്പോൾ
എന്നിലെ തുടിപ്പ് അവസാ മാകുമോ ?
ഭയം എന്നെ ചുരുക്കി
ആ ചുരുക്കത്തിന് ഇന്നിൻ
ജീവിത യലയടികളുമായ്
ദൈവമെന്ന കാണാത്ത സത്യം
ഇന്നു ജീവിക്കുന്നു ഭൂമിയിലെ
 മാലാഖമാരിൽ
വെണ്മയുടെ കൈകൾക്ക്
പ്രണാമം!!!!
സ്റ്റേഹമായ് കരുതലായ്
ഔഷധമായ്
സ്വാന്തന സ്പർശമായ്
അരികിലെത്തും
ദൈവ പ്രതിരൂപം
കൺകണ്ട തൂവൽസ്പർശം
അവർതൻ സ്വാന്തന ഗീതം
മഹാമാരി തുടച്ചു നീക്കി
ജീവനെ ഉണർത്തി....