English Login HELP
വായുവിൽ മുത്തമിട്ടു പറന്നിടുന്ന പക്ഷികളെന്തേ വിതുമ്പിടുന്നു മണ്ണിലിഴയും ഇഴവർഗ്ഗമിന്നു ഇഴയുവാനാകാതെ വിതുമ്പിടുന്നു ജലമാർഗ്ഗമോടുന്ന മീനുകളുമിന്ന് ജലധാരയിൽ നിന്നകന്നിടുന്നു മണ്ണിനധിപനാ൦ മാനുഷന്മാരെയോ മാരകരോഗം വിഴുങ്ങിടുന്നു മണ്ണും പുഴയും മലയും മലയോര വായുവും വാവിട്ടലറിടുന്നു മരങ്ങളും കാവുകളുമിന്ന് കത്തി എരിഞ്ഞു കരിഞ്ഞിടുന്നു നീങ്ങണം നീക്കണം ഭൂമിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം എന്നുമെന്നും ജീവനെ വെല്ലുന്ന രോഗാണുക്കൾക്കോ ഉന്മൂലനാശം വരുത്തിടേണം അഴിച്ചു പണിയണം ഭൂമിയെ നാമിന്നു പുതിയൊരു ലോകം മെനഞ്ഞിടുവാൻ ജീവന്റെ കണ്ണികൾ നിലനിർത്തുവാൻ നമുക്കൊത്തു ശ്രമിച്ചീടാം