കൺതുറന്നെൻ പൈതൽ ജനിച്ചുടൻ ഐസോലേഷനിൽ എന്തിനീ വിധിക്കിത്ര ക്രൂരത എൻപൈതലെന്തറിവാൻ. വേദനയെല്ലാം സഹിക്കുന്നവൻ കാലമേറെയായെത്ര നോവീ ലോകം സഹിക്കുന്നു. പ്രളയം,നിപ്പയങ്ങനെ എത്രയോ ദുരന്തങ്ങൾ ഇപ്പോൾ കൊറോണയാം കോവിഡ്- 19നും ഇരയ്ക്കായ് അലയുന്നു കാലമാം നീരാളി, എത്രയെത്ര ജീവനുകൾ പൊലിഞ്ഞുപോയ് കണ്ണുനീരെത്ര നനച്ചതീ ഭൂമിയെ. ഇന്നിതാ കുഞ്ഞു പൈതലിൻ ജീവനായ് ആ നീരാളി കാത്തിരിക്കുന്നു വിട്ടുകൊടുക്കില്ല ഞാനെൻ കുഞ്ഞിനെ വിട്ടുകൊടുക്കില്ലൊരു ജീവനേയും ഭീതിതൻ രാത്രികൾ മുന്നോട്ട് പോകുന്നു ആ റിസൾട്ടും പോസിറ്റീവ് ഒന്നുതൊടാനൊന്നുതാലോലിക്കാൻ ഇനിയെന്ന് കഴിയുമെൻ സ്വത്തിനെ കേൾക്കുന്നു ഞാനാ തേങ്ങൽ,വിലാപങ്ങൾ കണ്ണുനീർ വറ്റിയൊരാ മാതൃഹൃദയങ്ങൾ ഇതാ വന്നെത്തിയല്ലോ മാലാഖമാർ കാത്തിടാൻ ജീവനെ കാവലിരിക്കുവാൻ പോരാടാമിനി നമുക്കുമതിവേഗം ഒന്നിച്ചീ വ്യാധിയെ തുരത്തീടുവാനും എപ്പോഴുമെല്ലാരുമൊന്നിച്ചിരിക്കുവാൻ ഇപ്പൊഴീ അകലം നല്ലതെൻ കൂട്ടരേ വിട്ടുകൊടുക്കില്ല ഞാനെൻ കുഞ്ഞിനെ വിട്ടുകൊടുക്കില്ലൊരു ജീവനേയും.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത