കൂട്ടരെ കാണുവാൻ കൂടെ കളിപ്പാൻ ഉള്ളിലുണ്ടൊരു മോഹം പാടം കാണുവാൻ വരമ്പിലോടുവാൻ മനം നിറയെ മോഹം യാത്ര ചെയ്യുവാൻ നാട് ചുറ്റുവാൻ ഒത്തിരിയൊത്തിരി മോഹം ചെെനയിൽ നിന്ന് വന്നൊരു ഭൂതം കൊറോണയെന്നൊരു പേരിൽ എന്നുടെ മോഹം തകർത്തു സ്വപ്‍നം തകർത്തു കൊറോണയെന്നൊരു ഭൂതം നാട് മുഴുവൻ വേദനയായി നാട്ടാരൊക്കെ കണ്ണീരിലായി കാരണമിന്നീ ഭൂതം കെെകൾ കഴുകാം വീട്ടിലിരിക്കാം അകലം പാലിക്കാം ഭൂതത്തെ കൂട്ടിലടക്കാം പ്രതിരോധിക്കാം മോഹങ്ങൾ പൂവണിയാൻ ഒന്നായ് പോരാടാം അതിജീവിക്കാം നല്ലൊരു നാളേക്കായ്…..