ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/നിസ്സഹായനായ മനുഷ്യൻ

12:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിസ്സഹായനായ മനുഷ്യൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിസ്സഹായനായ മനുഷ്യൻ

ആഘോഷമില്ല ആർഭാടമില്ല
ഉത്സവമില്ല പൂരങ്ങളുമില്ല
തല്ലിയും പോരാടിയും തമ്മിലടിച്ചും -
കണ്ടും രസിച്ചും നിന്ന മനുഷ്യ നീ
എങ്ങുപോയി എങ്ങുപോയി നിന്റെ ഉശിരുകൾ
നിന്റെയീ നീചമാം നിന്ദകൾ
ഭൂമിക്ക് പോലും രസിച്ചില്ലത്രെ
ജാതിയും മതവും ചൊല്ലി പോരാടിയവർ
സ്വത്തിനു വേണ്ടി തമ്മിലടിച്ചവർ
കോറോണക്ക് മുന്നിൽ പകച്ചതെന്തേ?
മനുഷ്യ!നിന്റെയീ ക്രൂരമാം വേലകൾ
ഭൂമിക്ക് പോലും രസിച്ചില്ലത്രെ
മനുഷ്യന്റെ ആയുധം സ്നേഹമാവണം
പാരിൽ അതിനോളം മാറ്റൊന്നുമില്ലത്രേ
ഒന്നിച്ചു പോരാടാം, ഒന്നിച്ചു മുന്നേറാം
 

ജാസ്മിൻ
9 A ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത