ഓർക്കുന്നുണ്ടോ നീ നിൻ ഭൂമിയെ ഓർക്കുന്നുണ്ടോ നീ നിൻ അമ്മയെ കാട്ടിലും മേട്ടിലും പാടത്തും പറമ്പിലും പാറി നടന്നതോർക്കുന്നുണ്ടോ? കളകളം പാടുന്നൊരരുവിയായൊഴുകാൻ കൊതിച്ചനാളുകൾ നിനക്കോർമ്മയുണ്ടോ? രജനിയിൽ വാർമതിയാകാൻ കൊതിച്ച നാളുകൾ നിനക്കോർമ്മയുണ്ടോ? സൂര്യോദയത്തിൽ ആനന്ദമാടികളിക്കുന്ന പൂവാകാൻ കൊതിച്ചതോർമ്മയുണ്ടോ? മുല്ലമൊട്ടുപോലെ ആകാശത്ത് ചിതറിക്കിടക്കുന്ന താരകമാകാൻ കൊതിച്ചതോർമ്മയുണ്ടോ? മകരന്ദം നുകരുന്ന ശലഭമാകാൻ കൊതിച്ച നാളുകൾ നിനക്കോർമ്മയുണ്ടോ? ഓർക്കുമ്പോഴെല്ലാം ഓർക്കണം, അമ്മയായ പ്രകൃതിയെയും വരുംകാല തലമുറയേയും.
സാങ്കേതിക പരിശോധന - subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത