എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഹാ! എത്ര സുന്ദരിയാണ് നീ
നോക്കി നിൽക്കും നിന്നെ ഏറെനേരം
ഇമയിൽ നിന്നും ഒഴുകി വരുന്ന
മിഴിനീർ പോലെയല്ലോ
നദികളും ,പുഴകളും ,അരുവികളും
അധരങ്ങളിൽ താംബൂലം പോൽ അല്ലോ
ദിവാകരൻ ഉദിക്കും ചക്രവാളം
സ്വർണ്ണപ്പട്ടു വിരിച്ചതുപോൽ അല്ലോ
നിൻ വയലേലകൾ
കുയിൽ തൻ ശബ്ദ മാധൂര്യം
നീ പാടുന്ന പാട്ടല്ലയോ
പച്ച പട്ടുടുത്ത് നിൽക്കുന്ന കൊച്ചുസുന്ദരി
ഇനിയെന്തു ഞാൻ പറയേണ്ടു ?
നിന്നെ വർണിക്കാൻ
ഹാ! എത്ര സുന്ദരിയാണ് നീ..

സരിഗ സന്തോഷ്
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത