10:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനൽ പ്രണയം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിൻ തീനാളത്തിലും തളിർത്തൊരു
വേനൽ പ്രണയം
വേനൽത്തുമ്പിയും തുമ്പയും തമ്മിൽ
പൊന്നിൻകളമായി വയൽ മാറി
പൊന്നുവിരിച്ചൊരു കൊന്നമരം
പൊന്നോണതിതുമ്പിയറിഞ്ഞു
വേനൽ വന്നല്ലോ
ഒഴുകാൻ മറന്നു നദി നിന്നു
ഒരിറ്റുനീരിനു ഞരങ്ങി ഭൂമി
ഓരോ ഇലയും പൊഴിഞ്ഞല്ലോ
ഓർമിച്ചു തുമ്പ ആ നേരവും
മധു പൊഴിക്കാൻ
തുമ്പി പാടി നവഗാനം
തൻ പ്രണയത്തിൻ യുവഗാനം
വേനൽ മുഴുവൻ തുമ്പക്കായ്
തുമ്പ കൊടുത്തു തൻ നറുതേൻ
തൻ പ്രണയത്തിൻ ഹൃദയത്തേൻ
വേനൽ മാറി പുഴയൊഴുകി
തെളിനീരൊഴുകി ആരവമായി
തുമ്പി മറന്നു തുമ്പയെയും
പാവം തുമ്പ തനിച്ചായി.