സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലപാതകി

10:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കൊലപാതകി

കൊറോണ വൈറസ് നാടെങ്ങും പടർന്നുപിടിച്ച സമയമായിരുന്നു അത്. കൊറോണ അധികമായി പടർന്നുപിടിച്ച ഒരു ഗ്രാമത്തിലായിരുന്നു കിങ്ങിണി താമസിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും ഏക മകളായിരുന്നു 5 വയസ്സു മാത്രം പ്രായമുള്ള കിങ്ങിണി. വിദേശത്ത് ജോലി ചെയ്തിരുന്ന. അവളുടെ അച്ഛൻ കൊറോണ പിടിപെട്ട് കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ മരണമടഞ്ഞിരുന്നു. അവധിക്കാലത്ത് അച്ഛന്റെ വരവും കാത്ത് അച്ഛനോടൊപ്പം ഉള്ള നല്ല ദിവസങ്ങൾ സ്വപ്നം കണ്ടിരുന്ന അവൾക്കു അച്ഛന്റെ മരിച്ച മുഖം പോലും ഒന്ന് കാണാൻ സാധിച്ചില്ല. അതിനുശേഷമാണ് നമ്മുടെ നാട്ടിൽ കൊറോണ പടർന്നുപിടിച്ചത്. ഈ സമയത്ത്, ആ ജില്ലയിലെ പേരുകേട്ട ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അവളുടെ അമ്മയ്ക്ക് കിങ്ങിണിയും വീടിനെയും ഉപേക്ഷിച്ച് രാപകലില്ലാതെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. അമ്മയില്ലാത്ത കുറവ് നികത്താൻ അവളുടെ അപ്പൂപ്പനും അമ്മൂമ്മയും വളരെ കഷ്ടപ്പെട്ടു. സദാസമയവും ചിരിയും കളിയുമായി നടന്നിരുന്ന അവളുടെ അനക്കം പോലും ആ വീട്ടിൽ കേൾക്കാതായി. ജനൽപ്പാളികൾ ക്കിടയിലൂടെ കൈകൾ നീട്ടി അമ്മേ... അമ്മേ.... എന്ന് വിളിച്ചു കരയുന്ന ശബ്ദം മാത്രം ഇടയ്ക്ക് കേൾക്കാം. പക്ഷേ, കൊറോണ എന്ന ആ മഹാ ഭീകരൻ അവളുടെ അമ്മയെയും പിടികൂടി അമ്മ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്ന കാര്യം ആ പിഞ്ചുകുഞ്ഞിന് അറിയില്ലായിരുന്നു. അമ്മയും അച്ഛനും വരുമെന്ന് പ്രതീക്ഷിച്ചു ആ കുഞ്ഞ് ഇന്നും ആ ജനൽ പാളിയിലൂടെ ദൂരേക്ക് നോക്കി ഒരു തേങ്ങലോടെ ഇരിക്കുന്നു.


ആൽറോൺ ഗിൽബെറ്റ്
6 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ