09:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം കോവിഡ് -19 <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് ഇരിക്കുവാൻ ഏറെ ഇഷ്ടം...
ഓടിക്കളിക്കുവാൻ ഏറെ ഇഷ്ടം...
ഒത്തുനടക്കുവാൻ ഏറെ ഇഷ്ടം...
വഴിയോരത്തുള്ളൊരാ ആല്മരത്തിൻ ചോട്ടിലിരിക്കുവാൻ ഏറെ ഇഷ്ടം...
അമ്പോറ്റി തൻ ഉത്സവം ഒന്നിച്ചുകൂടുവാൻ ഏറെ ഇഷ്ടം...
മേലെ പള്ളിയിൽ കുർബ്ബാന കൂടുവാൻ ഏറെ ഇഷ്ടം...
വെള്ളയുടുപ്പും തൊപ്പിയുമിട്ട് ജുമയ്ക്ക് പോകുവാൻ ഏറെ ഇഷ്ടം..
ഇഷ്ടങ്ങളൊക്കെയും മാറ്റുന്നു കരുതലിന് ഭാഗമായി...
കയ്യൊരു നൂറു വട്ടം കഴുകുന്നു ഞാൻ കരുതലോടെ...
തെല്ലും പേടിയും ഇല്ലെനിക് നന്മതൻ മാലാഖമാർ ഉണ്ട് ഇവിടെ..
മുന്നിൽ നിൽക്കുവാൻ മുഖ്യനായി ഇരട്ട ചങ്കുള്ള മുഖ്യനുണ്ട്..
തെറ്റുകൾ തിരുത്തി ചൊല്ലിത്തരുവാൻ നാടിന് ടീച്ചർ അമ്മയുണ്ട്..
മഹാ പ്രളയം വന്നിട്ടും തളരാത്ത നമ്മളെന്തിന് ഇവിടെ തോൽക്കണം. ..