എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കുട്ടിക്കാലം കുസൃതിക്കാലം
കുട്ടിക്കാലം കുസൃതിക്കാലം
ഒരു ദിവസം ഞാനും ഏട്ടനും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞങ്ങൾ വളർത്തുന്ന 'ജാക്കി' എന്ന നായക്കുട്ടൻ ഞങ്ങളുടെ കളി മുടക്കി ഇടക്ക് വന്ന് കിടന്നു. ഒരു ചെറിയ വടി എടുത്ത് ഏട്ടൻ അതിനെ വിരട്ടിയോടിച്ചു . ഞങ്ങൾ കളി തുടർന്നു . 2 ഓവറിൽ ഞാൻ 22 റൺസ് എടുത്തു. അടുത്തതായി ഏട്ടൻ ബാറ്റിങ്ങിനിറങ്ങി. 1 ഓവറും 5 ബാളും എറിഞ്ഞപ്പോൾ ഏട്ടൻ 19 റൺ എടുത്തിരുന്നു. ഇനി വേണ്ടത് 1 ബാളിൽ 4 റൺസ് . ജയിക്കണം എന്ന ലക്ഷ്യത്തോടെ ഏട്ടൻ അവസാന പന്ത് ഒറ്റയടി . പന്ത് നേരെ ബൗണ്ടറിയിലേക്ക് പായുകയായിരുന്നു . പെട്ടെന്ന് ജാക്കി ഓടിവന്ന് പന്തിനെ തടഞ്ഞിട്ടു. ജാക്കി കാരണം ഞാൻ ജയിച്ചു . അപ്പോൾ ഇതെല്ലാം കണ്ടു നിന്ന അമ്മ ഏട്ടനോട് പറഞ്ഞു. ജാക്കിയെ വിരട്ടിയോടിച്ചതിന് കിട്ടിയ ശിക്ഷയാണിത്! ഞാനും ചിരിച്ചു ! ഹ ! ഹ! ഹ!
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |