ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ ചുവടുവയ്പ്ശുചിത്വം

പ്രതിരോധത്തിന്റെ ചുവടു വയ്പ് ശുചിത്വം
                                                ഇന്ന് ലോകം വലിയൊരു മഹാമാരിയെ നേരിടുകയാണ് കോവിഡ് 19 . കൊറോണയുടെ പിടിയിൽ  അമർന്നു മനുഷ്യജീവനുകൾ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് . ഇനിയും നമ്മൾ ഒറ്റകെട്ടായി നിന്നില്ലെങ്കിൽ ലോകാവസാനം ആയിരിക്കും ഫലം. ഇതുവരെ കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ പ്രധാന പ്രതിരോധം വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആണ് . കൊറോണയെ പ്രതിരോധിക്കാൻ നാം പ്രധാനമായും പാലിക്കേണ്ട ശുചിത്വശീലങ്ങൾ  - കൈ  കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത് , ഇടയ്ക്കിടെ കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു 20 സെക്കന്റ് കഴുകുക , പുറത്തു പോയിട്ട് വന്നതിനു ശേഷം വസ്ത്രം കഴുകുകയും കുളിക്കുകയും ചെയ്തതിനു ശേഷം മാത്രം വീട്ടിലേക്കു കയറുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയോ കൈ മുട്ട് കൊണ്ട് മുഖം മറക്കുകയോ ചെയ്യുക , ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകുക , എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുക. .ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കുക . വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പാലിക്കുക .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .                                                                                                                                                        " വരൂ നമുക്ക് പോരാടാം കൊറോണക്കെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി ".
                                                                                                                              
സായൂജ്യ .ആർ
4 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ‍‍‍‍ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം