സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊലയാളി വൈറസ്

22:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ്       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്      

2020 ജനുവരി മാസത്തിലാണ് ലോകജനതയെ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന വൈറസിന്റെ ഉത്ഭവം .ചൈന എന്ന മഹാനഗരത്തിലെ ഒരു വ്യാവസായിക പട്ടണമായ വ്യുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഈ മഹാരോഗം ഉത്ഭവിച്ചത് ഏതാണ്ട് ന്യൂമോണിയ രൂപത്തിലുള്ള ഒരു രോഗമായിട്ടാണ് ഇത് പ്രത്യക്ഷപ്പെട്ടത് .അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ വേണ്ടത്ര പ്രാധാന്യം ഈ രോഗത്തിന് നൽകപ്പെട്ടില്ല . പിന്നീട് ദിവസങ്ങൾക്കുള്ളിൽ ഈ രോഗം പടർന്നു പന്തലിക്കുകയും ഒരു പാട് പേർ മരണപ്പെടുകയും ചെയ്തു .അപ്പോഴാണ് ലോകാരോഗ്യ സംഘടനകളും ഗവൺമെൻ്റും ഗൗരവമായി ഈ വിഷയത്തെ കണ്ടത് .അവരുടെ ഗവേഷണത്തിന്റെ ഫലമായി ഇത് കൊറോണ എന്ന ഒരു വൈറസ് രോഗമാണെന്നു മനസ്സിലാക്കാൻ സാധിച്ചു .ഈ വൈറസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നെ ശാസ്ത്രലോകത്തു മരുന്ന് കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് .പിന്നീട് ഈ മഹാരോഗം ഒരു കൊടുങ്കാറ്റുപോലെ മറ്റ് അയൽ രാജ്യങ്ങളിലേക്ക് പടർന്നു കയറി .ഇറ്റലി ഫ്രാൻസ് അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കും 160 തോളം അയൽ രാജ്യങ്ങളിലേക്കും ആഞ്ഞടിച്ചു .ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏതാണ്ട് ഇരുപതുലക്ഷതോളം ആളുകളിലേക്കു ഈ രോഗം പകരുകയും ഒന്നര ലക്ഷത്തോളം ആളുകൾ മരണപ്പെട്ട ക യും ചെയ്തു . പ്രതിവിധിയില്ലാത്ത ഈ മഹാമാരിലോകത്ത് ഇന്നും ഒരു കൊലയാളിയായി സംഹാര താണ്ഡവമാടുകയാണ് .ഈ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ പനി ചുമ ജലദോഷം തൊണ്ടവേദന ശ്വാസതടസം തുടങ്ങിയവയാണ് .ശാസ്ത്രലോകം നൽകുന്ന പ്രതി വിധി വേണ്ടത്ര സാമൂഹിക അകലം പാലിക്കുകയും ശുചിത്വം പാലിക്കുകയും മാത്രമാണ് .നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റെസറോ സോപ്പോ ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകി ശുചിത്വം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് .ആരോഗ്യ സംഘടനകളും ഗവൺമെൻ്റും നിർദ്ദേശിക്കുന്ന മാർഗനിർദ്ദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ വിപത്തിനെ ഭൂമിയിൽ നിന്നും തുരത്തിയോടിക്കാം ഒരു നല്ല നാളേക്കുവേണ്ടി നമുക്കൊരുമിച്ചു പടപൊരുതാം ...... പ്രാർത്ഥിക്കാം ......


അശ്വതി സി എസ്
6 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം