(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കുമോ നീയെന്നെ
മറക്കുമോ നീയെന്നെആട്ടിൻ കുഞ്ഞുങ്ങളെ
അമ്പിളിചന്തമാം ആട്ടിൻകുട്ടികളെ.......
എന്റെ വരാന്തകളിൽ ഓടിക്കളിക്കും കൊച്ചു ആട്ടിൻകുട്ടികളേ....
അമ്പിളി വിരിയുന്ന പുഞ്ചിരി നിൻ മുഖം
നിൻ ചുണ്ടുകൾ മധുര നിലാവ് തളിർത്തു വരുന്നതുപോലെ
നിൻ പുഞ്ചിരി പൂക്കൾതൻ മൃദുലമായ ഇതളുകൾ പോലെ
നിന്നെയാണ് എനിക്കിഷ്ടം എന്നോമലേ....
നിന്നുടെ ഉള്ളിലെ സ്നേഹം മതി എനിക്ക് ഓമലേ.....
എന്നെ മറക്കല്ലേ ഓമലേ നീ .
എന്റെ ഉള്ളിലെ താമരയിൽ ഞാൻ നിന്നെ ആരോടും
പറയാതെ ഒളിച്ചുവെക്കും ഓമലേ......
ആ താമരയിലെ മൊട്ടാണ് നീ ആട്ടിൻകുട്ടികളെ........
ഞാൻ എന്നും നിന്നെ എന്റെ മനസ്സിൽ സൂക്ഷിച്ചു വെക്കും
നിന്റെ 'അമ്മേ'യെന്നുള്ള വിളി കേൾക്കുമ്പോൾ
എന്റെ ഹൃദയത്തിൽ ആനന്ദം വന്നു നിറയും
എന്നെ മറന്നിടല്ലേ ആട്ടിൻ കുഞ്ഞുങ്ങളെ