കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഞാൻ കൊറോണ/ഞാൻ കൊറോണ

21:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


തൊടുമ്പോൾ ഒന്ന്.
എയ്യുമ്പോൾ രണ്ട്..
കൊള്ളുമ്പോൾ ആയിരം.........
പടരുമ്പോൾ കോടികൾ.............
നിനച്ചിരിക്കാതെ വന്നു
കൊറോണ എന്ന നാമധേയത്തിൽ
ലോകർക്കെല്ലാം പേടിസ്വപ്നമായി
എന്നെ തുരത്താൻ
നോക്കി ലൊകം
ആരുണ്ടിവിടെ എന്നെ തളയ്ക്കാൻ?
എന്നാൽ,കയ്യുറയും,
മുഖാവരണവും,
ദൂരവും പാലിച്ചു
എന്നെ തടഞ്ഞു കേരളം
ഞാനല്ലയോ ലോകം
കീഴടക്കുവാൻ വന്ന
ലോക മഹാമാരി!!
ഞെട്ടി വിറച്ചു മഹാരാജ്യങ്ങൾ!!!
എന്നാൽ ഈ കൊച്ചു
കേരളം എന്നെ
പിടിച്ചു കെട്ടി!

നിത്യ എസ്
IX ബി കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത