(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിൻ നാശത്തിനായിതാ…...
പേമാരി പോലെ ഒഴുകിവരും നീ
പടർന്നുപന്തലിച്ചു കൊണ്ടേയിരിക്കുന്നു
എങ്ങു പോകുന്നു നീയിങ്ങനെ
മനുഷ്യരിൽ തൊട്ടുതലോടി
ഒഴുകിയകന്നു നീ എന്തു നേടുന്നു
കേരള നാട്ടിൽ നീ പേമാരിയാകുന്നു
വിദേശ നാട്ടിൽ നിന്നും വിരുന്നുവന്ന നീ
കൊടും ഭീകരി ആണല്ലോ
നി൯ പേമാരിയാൽ ദേ വന്നിരിക്കുന്നു
ലോകമാകെയായി ലോക്ക് ഡൗൺ
പാവപ്പെട്ടവർക്ക് എല്ലാം വ൯ ഭീഷണിയായി
എല്ലാവരിലും ഭയം നൽകി കോവിഡ് ഭയങ്കരി
ആർക്കും പിടിച്ചുകെട്ടാൻ സാധിക്കാതെ
വ്യാപിച്ചു കൊണ്ടേയിരിക്കുന്നു നീ
എത്ര നിർണായക നിമിഷം വന്നിട്ടും
പിടിച്ചുകെട്ടാൻ സാധിക്കാതെ
പൊറുതിമുട്ടുന്നി താ മനുഷ്യർ
നിൻ ഭീതിയിൽ ജാഗ്രതയോടിതാ
പോരാടുന്നു ഞങ്ങൾ നി൯ നാശത്തിനായി