അന്ന് ഞാനെന്റെ നാട്ടിലും വീട്ടിലും ഓടിക്കളിച്ചു നടന്നിരുന്നു . ഇന്ന് ഞാനെന്റെ വീടിന്റെ ഉള്ളിൽ ഒതുങ്ങിക്കൂടി കഴിഞ്ഞീടുന്നു . ഇന്നെനിക്കില്ലാ കളിക്കൂട്ടുകാർ സ്കൂളുകളില്ലാ ബന്ധുവീടുകളില്ല കല്യാണമില്ലാ സൽകാരമില്ല എങ്ങും കൊറോണതൻ ഭീതിമാത്രം . ഒന്നേ നമുക്കിതിൽ ചെയ്യാൻപറ്റൂ ശുചിത്വത്തോടെ കഴിഞ്ഞീടണം വീടിന്റെയുള്ളിൽ കഴിഞ്ഞീടണം സോപ്പിട്ടുകൈകൾ കഴുകീടണം . വ്യക്തിശുചിത്വം പാലിച്ചീടണം മാസ്ക് ധരിച്ചുനടന്നീടണം അകലം പാലിച്ചു കഴിഞ്ഞീടണം കൊറോണയെ നാം തുരത്തീടണം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത