എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


അന്ന് ഞാനെന്റെ നാട്ടിലും വീട്ടിലും
ഓടിക്കളിച്ചു നടന്നിരുന്നു .
ഇന്ന് ഞാനെന്റെ വീടിന്റെ ഉള്ളിൽ
ഒതുങ്ങിക്കൂടി കഴിഞ്ഞീടുന്നു .

ഇന്നെനിക്കില്ലാ കളിക്കൂട്ടുകാർ
സ്കൂളുകളില്ലാ ബന്ധുവീടുകളില്ല
കല്യാണമില്ലാ സൽകാരമില്ല
എങ്ങും കൊറോണതൻ ഭീതിമാത്രം .

ഒന്നേ നമുക്കിതിൽ ചെയ്യാൻപറ്റൂ
ശുചിത്വത്തോടെ കഴിഞ്ഞീടണം
വീടിന്റെയുള്ളിൽ കഴിഞ്ഞീടണം
സോപ്പിട്ടുകൈകൾ കഴുകീടണം .

വ്യക്തിശുചിത്വം പാലിച്ചീടണം
മാസ്ക് ധരിച്ചുനടന്നീടണം
അകലം പാലിച്ചു കഴിഞ്ഞീടണം
കൊറോണയെ നാം തുരത്തീടണം .

 

സനാ ഫാത്തിമ .കെ.പി
4 C എ.എം.എൽ.പി.സ്കൂൾ, ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത