വാടികൾതോറും പൂവുകൾ പലതിലും പാറിനടക്കും പൂമ്പാറ്റ പൂന്തേനുണ്ണാൻ പുവിനു ചുറ്റും തത്തി നടക്കുംപൂമ്പാറ്റ പലവർണങ്ങളായ് ആകൃതിപലതായ് വാടികൾതോറും പാറുന്നു പച്ചയുടുത്ത പ്രകൃതി മനോഹരിക്കേറുമിവളാൽ സൗന്ദര്യം അർക്കനുദിക്കും നേരം നോക്കി പാറിപ്പാറി വരുമല്ലോ പൊൻവെയിലിൽ നീന്തിക്കുളിക്കന്ന അർക്കനുതോഴരാം ശലഭങ്ങൾ നീന്തിക്കളിച്ചും പുന്തേനുണ്ടും ആർത്തുരസിച്ചു പൂമ്പാറ്റ അർക്കൻ മായും നേരംനോക്കി കൂടുകൾതേടും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത