വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പരിസ്ഥിതി, അതെ പരിസ്ഥിതി നമ്മുടെ ചുറ്റുപാടും നാം കാണുന്ന കാടും മലയും കുന്നും ജലാശയങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യരും ഉരഗങ്ങളും പ്രാണികളും ചതുപ്പുകളും ആകാശവും എല്ലാം അടങ്ങിയ ഒരു ശൃംഖലയാണ് പരിസ്ഥിതി. ഒരു ജീവിയെ മറ്റൊന്ന് ഭക്ഷിക്കുന്ന ഭക്ഷണ ചങ്ങലയല്ലാം ഇതിന്റെ ഭാഗമാണ്. ഭൂമിയുടെ ജീവൻ നിലനിർത്തി പോരുന്ന പരിസ്ഥിതി എന്ന ശൃംഖല ഇന്ന് നാശത്തിന്റെ വക്കിലാണ്. കാരണം മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഫലമായി പരിസ്ഥിതിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ഇതിന്റെ ഫലമായി ആഗോള താപനം സംഭവിക്കുന്നു . മനുഷ്യൻ ചെയ്യുന്ന ഈ പ്രവർത്തികളാണ് കാട് നശിപ്പിക്കൽ ജലാശയങ്ങൾ മലിനമാക്കുന്നത്. മൃഗങ്ങളെയും മറ്റ് ജന്തുജാലകങ്ങളെ കൊല്ലുന്നത് , സമുദ്ര മലിനികരണം , കുന്ന് ഇടിച്ച് നിരത്തൽ പാറപൊട്ടിക്കൽ തുടങ്ങിയവയെല്ലാം പരിസ്ഥിതി നശീകരണത്തിന്റ ഭാഗമാണ്. കാട് എന്നാൽ പ്രകൃതിയുടെ ശ്വാസകോശമാണ് . അവ നശിക്കുമ്പോൾ പ്രകൃതിയിലേക്ക് എത്തുന്ന ശുദ്ധവായുവിന്റെ അളവ് കുറയുകയാണ് ഇത് മൂലം അന്തരീക്ഷം മലിനമാകുന്നു. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹി ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. നവംമ്പർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ മലിനികരണം കാരണം അളുകൾ മാസ്ക്ക് ധരിച്ചാണ് പുറത്ത് ഇറങ്ങുന്നത്. ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ പാർലറുകൾ വരെ ഇവിടെയുണ്ട്.             പരിസ്ഥിതിയിൽ വളരെയേറെ പ്രാധാന്യം ഉള്ള കാര്യമാണ് ഉൽപാദകർ  ഉപഭോക്തകൾ വിഘാടകർ തുടങ്ങിയ ഘടങ്ങൾ . ഇവ  പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങളല്ലാം ഒരിമിപ്പിക്കുന്നു,    ഇവയിൽ ഒരു വിഭാഗം പ്രവർത്തന രഹിതമായാൽ സർവ്വനാശത്തിനാവും അത് വഴിവയ്ക്കുക. പ്രകൃതിയുടെ ഉൽപ്പത്തി മുതൽ ഇന്ന് വരെ നടന്ന് പോകുന്നത് പരിസ്ഥിതിയിലെ  എല്ലാവരുടെയും പരസ്പര സഹായത്താലാണ്,            പരിസ്ഥിതിയിലെ മറ്റെരു  ഘടകമാണ് ജലം ഇന്ന് ലോകത്തിൽ ഉള്ളതിൽ 0.2 % ശുദ്ധജലം മാത്രമേ ഇന്ന് കുടിക്കാൻ ലഭിക്കുന്നുള്ളു. പിന്നെയുള്ളത് ഭൂഗർഭ ജലമാണ്.   മഴ പെയ്യുന്ന ജലം മണ്ണിലേയക്ക് ഇറങ്ങി ചെന്ന് ഒരിടത്ത് കെട്ടികിടക്കുന്നു . ആ ജലമാണ് നമുക്ക് കിണർ കുഴിക്കുമ്പോൾ ലഭിക്കുന്നത് . ഇന്ന് ജലത്തിലും മലിനികരണം നടക്കുന്നുണ്ട് . ഫാക്ടറികളിലെ  മലിനജലം ഒഴിക്കി വിടുന്നതു. വീട്ടാവശ്യങ്ങൾ കഴിഞ്ഞു യുള്ള മലിന ജലവുമല്ലാം കൂടി ചേർന്ന് ജലസ്രോതസുകൾ മലിനമാകുന്നു ഇതുവഴി ശുദ്ധജലത്തിന്റെ അളവ് ക്രമാ തീതമായി കുറയുന്നു.  കേപ്പ് ടൗൺ എന്ന നഗരം ഇന്ന് മരിച്ച് കൊണ്ടിരിക്കുകയാണ്. കാരണം ആളുകൾ കേപ്പ് ടൗണിലെ ജല ക്ഷമത്തെയാണ് ഇന്ന് ഓർമിക്കുന്നത്. ശ്രദ്ധയമായ മറ്റൊരു കാര്യമാണ് കടൽ മലിനികരണം. കടലിൽ എണ്ണ കപ്പലുകൾ തകരുമ്പോൾ എണ്ണകലർന്നും ഫാക്ടറിയിലെ മലിനജലം കടലിൽ ഒഴിക്കിവിട്ട് കടലും മലിനമാക്കുന്നു.             പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന മറ്റരു കാര്യമാണ് മണ്ണ് മലിനികരണം:  മണ്ണ് മലിനീകരണമെന്നാൽ രാസവളവും മറ്റ് കീടനാശിനി പ്രയോഗ മൂലം മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുമ്പോളാണ് മണ്ണ് മലിനികരണം നടക്കുന്നത്. ഭൂമിയ്ക്ക അടിയിൽ നിന്നും ഉൽഭവിക്കുന്ന തീ മൂലവും ( ഇന്തോനേഷ്യ യിൽ 2011യിൽ ഉണ്ടായ കാട്ടുതീ ).          പരിസ്ഥിതി മലിനികരണം പ്രതിരോധിക്കുവാനും അതിജീവിക്കാനും അത് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുവാനും നശിപ്പിക്കുന്നതിനോക്കാൾ പ്രയസമാണ്.
  # ഫാക്ടറിയിലെ മാലിന്യങ്ങൾ തരം തിരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറുക . 
# വീടുകളിലെ അഴുക്ക് വെള്ളം പുനരുപയോഗിക്കുക.
# രാസവളവും രാസകീടനാശിനികളും ഒഴിവാക്കി ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുക .
# പ്രകൃതിയോടിണങ്ങിയ ജീവിതരീതി ശീലമാക്കുക 

മണ്ണ് മലനീകരണം പോലെ തന്നെ വായു മലിനീകരണവും ശബ്ദമലിനീകരണവും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ന് ലോകത്തിൽ കോടിക്കണക്കിന് വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും അവ പുറപ്പെടുവിക്കുന്ന ശബ്ദവും, പടക്കങ്ങൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുകയും ശബ്ദവും, ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന പുകയും അവ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകു ശബ്ദവും, ഉച്ചഭാഷിണികളുടെ ശബ്ദവും എല്ലാം വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ സിംഗപ്പൂർ പോലെയുള്ള വികസിത രാജ്യങ്ങളിൽ വായു മലിനീകരണം വളരെ കുറവാണ് . ഉദാഹരണത്തിന് സിംഗപ്പൂരിൽ ഫാക്ടറികളിലൂടെ മുകളിലേക്ക് ഉയരുന്നത് ശുദ്ധമായ ഓക്സിജനാണ്. കാരണം അവർ ആ പുക ശുദ്ധീകരിച്ചിട്ടാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. ഇതു കൊണ്ടു തന്നെ അവിടെ ഫാക്ടറികളിലൂടെയുള്ള വായു മലിനീകരണം ഒട്ടും തന്നെയില്ല ഇവയെല്ലാം കഴിഞ്ഞാൽ പിന്നെയുള്ളത് പ്രകൃതി വിഭവങ്ങളുടെ ചൂഷണമാണ് . ഈ ചൂഷണം കൂടുമ്പോഴാണ് പ്രകൃതിദുരന്തങ്ങളിലൂടെ പ്രകൃതി മറുപടി നൽകുന്നത് ഇവയെല്ലാം ഒഴിവാക്കാനായാൽ പ്രകൃതിയെയും പരിസ്ഥിതിയെയും നമുക്ക് തിരിച്ചുപിടിക്കാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും. വിദ്യാർഥി സമൂഹം ഒന്നായി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. നാം ഓരോരുത്തരും ഓരോ കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. നമ്മുടെ കുടുംബങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആരംഭം കുറിക്കാൻ നമുക്ക് ശ്രമിക്കാം. ആ ശ്രമം വിജയിച്ചാൽ പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തിലെത്താൻ നമുക്ക് സാധിക്കും. നമുക്ക് ഒന്നിക്കാം. പരിസ്ഥിതിക്കായ്!

സന്ദീപ് സന്തോഷ്
9 എച്ച് വിമല ഹൃദയ എച്ച്.എസ്. വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം