നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ)
  • [[നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ |ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ]]
ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ

മനുഷ്യൻ പ്രകൃതിയെ ഉപയോഗിച്ചപ്പോൾ നൂതനമായ കണ്ടു പിടുത്തങ്ങൾ ഭൂമിക്ക് ലഭിച്ചു. എന്നാൽ ഉപയോഗം ഉപഭോഗമായപ്പോൾ പലതും ഭൂമിക്ക് നഷ്ടമായി. പ്രകൃതിക്ക് തന്റെ നിലനിൽപ്പ് നഷ്ടമായി. ഒപ്പം പ്രതിരോധശേഷിയും. പ്രകൃതി തന്റെ സൃഷ്ടികൾ ക്ക് സ്വമേധയാ കൊടുക്കുന്ന ചില സൗഭാഗ്യങ്ങളുണ്ട്‌, പണ്ടത്തെ തലമുറയ്ക്ക് അത് ആവോളം കിട്ടിയിട്ടും ഉണ്ട്. എന്നാൽ ആധുനിക തലമുറയ്ക്ക് അന്യമായി പോകുന്നതും അതാണ്.
 ഇന്ന് നാം നേരിടുന്ന മഹാമാരിയും അതിന്റെ പരിണിത ഫലമാണ്. പ്രകൃതിയുടെ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ മനഷ്യൻ അത് നശിപ്പിച്ചിരിക്കുന്നു. പ്രകൃതിയെ മനസ്സിലാക്കാൻ അവ തന്നെ കാട്ടിത്തരുന്ന ചില സൂചനകൾ മാത്രമാണ് പകർച്ചവ്യാധിയും പ്രളയവും ഒക്കെ.
പ്രകൃതിയ്ക്ക് തന്റെ നിലനിൽപ്പ് സൂക്ഷിക്കാൻ ഇപ്പോൾ ആകുന്നുണ്ട് എന്ന് വേണം കരുതാൻ. മനുഷ്യൻ വാഹന ഉപയോഗം കുറച്ച് വീട്ടിലിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ മലിനീകരണം കുറയുകയാണ്, പക്ഷികൾക്ക് ആവോളം ആകാശത്ത് വിഹരിക്കാം, പ്രകൃതി തന്റെ പ്രതിരോധശേഷി അങ്ങനെയൊക്ക നിലനിർത്തുകയാണ്. പ്രകൃതി സ്വയം തന്നെ നിലനിൽപ്പ് ഉറപ്പിക്കുകയാണ്‌.ഈ അവസരത്തിൽ ഇങ്ങനെയുള്ള സത്യങ്ങൾ മനുഷ്യൻ മനസ്സിലാക്കേണ്ടതുണ്ട്.

അജ്മൽഎം.എച്ച്
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം