(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടലോളം വാത്സല്യം
അച്ഛൻ്റെ മാറിൻ്റെ ചൂടേറ്റ് മയങ്ങുന്ന
പൊന്നിളം പൈതലാണ് ഞാൻ
സ്നേഹം ഒരു താരാട്ടിൻ പാട്ടായ്
തന്നിടും അച്ഛൻ ......
പത്തുമാസം ചുമന്നില്ല
താരാട്ട് പാട്ട് പാടീലാ
എങ്കിലും അച്ഛൻ്റെ ഉള്ളിൽ
കടലോളം സ്നേഹം
എൻ്റെ ഉള്ളം വേദനയാൽ
നീറുമ്പോൾ സ്വാന്തനമായിയെത്തിടുന്നു
കഷ്ടപ്പാടേറിയെന്നാലും
കാത്തീടുമെന്നും എൻ്റെ അച്ഛൻ
അച്ഛൻ്റെ മാറിൻ്റെ ചൂടേറ്റ് മയങ്ങുന്ന
പൊന്നിളം പൈതലാണ് ഞാൻ
കടലോളം വാത്സല്യം എന്നിലേകിടും
സ്നേഹത്തിൻ ദീപമാണ് അച്ഛൻ
എന്നും വഴികാട്ടിയാണെൻ അച്ഛൻ