എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/പ‌ുനർജനി

17:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ‌ുനർജനി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‌ുനർജനി

ഞാനറിഞ്ഞീടാത്തൊരെൻ ശാശ്വത സത്യമേ

നീയെനിക്കെന്തൊക്കെയേക‌ുന്ന‌ു പാഠങ്ങളായ്

ആർത്തിയാൽ മനവ‌ും മിഴികള‌ും മ‌ൂടികെട്ടിയൊരെൻ

ഗാത്രത്തെ ബന്ധിക്ക‌ുന്ന‌ു തൻഭവനത്തിൽ

കേൾക്ക‌ുന്നിതാ പ്രഭാതത്തിൻ ഉൺമയാം ആരവങ്ങൽ

പ്രകൃതി തൻ സംഗീത താളലയ വിന്യാസങ്ങൾ

ജീവിതകർമ്മത്തിൻ ദിനചര്യകൾ വേണ്ടാത്ത ദിനങ്ങളിൽ

മമ ഗേഹം താൻ സ്വർഗ്ഗം എന്ന‌ു തിരിച്ചറിയ‌ുന്ന‌ു.