ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യനു്

16:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം മനുഷ്യനു് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മനുഷ്യനു്

കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ ലോകരാഷ്ട്രങ്ങൾ തല കുനിച്ചു നിൽക്കുമ്പോൾ അധികാരികൾക്ക് ഒന്നേ പറയായനുള്ളു. ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക. എന്താണ് ശുചിത്വം? ശുചിത്വം എന്നാൽ വൃത്തിയാണ്. വ്യക്‌തിശുചിത്വം, പരിസര ശുചിത്വം, എന്നിവയാണു പ്രധാനപ്പെട്ടത്. ഒരു വ്യക്തി നന്നായാൽ മാത്രമേ വീട് നന്നാകൂ. വീട് നന്നായാൽ മാത്രമേ നാട് നന്നാകൂ. നാട് നന്നായാൽ മാത്രമേ ലോകം നന്നാകൂ. അതുപോലെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതിലൂടെ ഒരു പരിധി വരെ രോഗങ്ങളെ അകറ്റാം. ഇന്ന് നമ്മൾ ചെയ്യുന്നത് നാളത്തെ തലമുറ പിന്തുടരുന്നു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ ഇടയ്ക്കിടെ കൈകൾ കഴുകുക, ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക. എത്രയും പെട്ടെന്ന് ഈ മഹാമാരി നമ്മെ വിട്ടൊഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു . എല്ലാവർക്കും നല്ലതു വരട്ടെ.

പാർവതി പി വി
3 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം