English Login HELP
ഭൂമിയിൽ മരണം വിതച്ച രോഗം മനുഷ്യരെ ഒന്നൊന്നായി വധിച്ച രോഗം ലോകം മുഴുവൻ വ്യാപിക്കുമീ രോഗത്താൽ ഭയന്ന് ജീവിക്കുന്നീ മനുഷ്യവംശം രക്തബന്ധത്തെ പോലും അകറ്റി ഈ ഭൂമിയിൽ പിറവികൊണ്ട അസുരനാം രോഗം വൻ മതിൽ താണ്ടിയൊരുന്നാളവനെന്റെ മണ്ണിലും ഈ വിധം തേരോട്ടമായി ഈ മഹാമാരിതൻ അന്ത്യനിമിഷത്തിൽ പുതിയ പുലരിക്കായ് കാത്തിരിക്കാം ഭയമല്ല കരുതലിൽ അടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം അകലം പാലിച്ചിടാം, ശുചിത്വം പാലിച്ചിടാം നല്ലൊരു നാളേയ്‌ക്കായി കാത്തിരിക്കാം നമുക്കൊരുമിച്ച് നല്ലൊരു നാളേയ്‌ക്കായി കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത