Schoolwiki സംരംഭത്തിൽ നിന്ന്
അനുവിന്റെ ചിന്ത
അമ്മേ.... നാളെയാണ് രചനാമത്സരങ്ങൾ. വീട്ടിൽ വന്നു കയറിയതും അനു ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ കഥാരചനയ്ക്ക് പേര് കൊടുത്തിട്ടുണ്ട്. എന്തായിരിക്കുമോ വിഷയം. ചായ കുടിക്കുന്നതിനിടയിൽ അവൾ ചുറ്റും നോക്കി തന്റെ സുന്ദരി പൂച്ചയെ കാണുന്നില്ലല്ലോ അല്ലെങ്കിൽ താൻ വരുമ്പോഴേക്കും ഓടി പാഞ്ഞ് വന്ന് സ്നേഹം പ്രകടിപ്പിക്കാറുള്ളതാണ്
ഇന്നവൾക്ക് എന്തുപറ്റി..,അമ്മേ, എന്റെ സുന്ദരിയെ കണ്ടിരുന്നോ അവൾ അമ്മയോട്തിരക്കി. അനു സുന്ദരിയെ തിരക്കി പറമ്പിലേക്ക് ഇറങ്ങി. കുറച്ചുദിവസമായി ഒരു കാടൻ പൂച്ച സുന്ദരിയെ ഉപദ്രവിക്കാൻ നോട്ടമിട്ടിരുന്നു .അനുവിനെ എന്തോ വിഷമം തോന്നി മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ എപ്പോഴും പറമ്പിലേക്ക് ഇറങ്ങുമായിരുന്നു .മുത്തശ്ശി മരിച്ചതോടെ അത് ഇല്ലാതായി മുത്തശ്ശിയെ കുറിച്ച് ഓർത്തപ്പോൾ അനുവിനു സങ്കടം തോന്നി പറമ്പിന്റെ മൂലയ്ക്കുള്ള ചെത്തി യിൽ അടക്കകിളി കൂട്കൂട്ടിയിരുന്നു. അവിടെ ഒന്നും ഉണ്ടായിരുന്നില്ല പകരം കുറെ ചപ്പുചവറുകളും അഴുകിയ മാലിന്യങ്ങളും കൂടി കിടക്കുന്നു അതിൽ നിന്നും ദുർഗന്ധം വമിക്കുന്നു അനു മൂക്കുപൊത്തി വെറുതെയല്ല കിളികൾ കൂടു വിട്ടു പോയത്? അവൾക്ക് അത്ഭുതം തോന്നി എവിടെ നിന്നു വന്നു ഇത്രയധികം മാലിന്യങ്ങൾ? മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ എന്തൊരു ഭംഗിയായിരുന്നു ഇവിടെയൊക്കെ കാണുവാൻ വെറുതെയല്ല ഈയിടെയായി എനിക്കും,ഏട്ടനും പനിയും വയറിളക്കവും ഒക്കെ വരുന്നത് ഒരു കാര്യം മനസ്സിലായി രാത്രിയിൽ കൊതുകുകൾ കൂട്ടംകൂട്ടമായി വരുന്നത് ഇവിടെ നിന്നാണെന്ന് .വൃത്തിഹീനമായ ചുറ്റുപാടുകൾ നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ സമ്മാനിക്കുമെന്ന് ടീച്ചർ പറഞ്ഞത് അനുവിന് ഓർമ്മവന്നു അപ്പോഴാണ് പുൽക്കൂനയിൽ നിന്നും ഉറക്കവും കഴിഞ്ഞ് മൂരി നിവർന്നു സുന്ദരി പൂച്ച വരുന്നത് കണ്ടത് അവൾ സുന്ദരിയെ എടുത്ത് വീട്ടിലേക്ക് നടന്നു. അമ്മയോട് പറഞ്ഞ് പറമ്പ് മുഴുവൻ വൃത്തിയാക്കണം എന്നു മാത്രമായിരുന്നു വീട്ടിലേക്ക് നടക്കുമ്പോഴും അനുവിനെ ചിന്ത. രചനാ മത്സരത്തിന്റെ കാര്യം അവൾ പാടെ മറന്നിരുന്നു.
സായികൃഷ്ണ കെ വി
|
മൂന്ന് എ കൂനം എ എൽ പി സ്കൂ ൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
|