ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി
ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി | |
---|---|
വിലാസം | |
മാറാടി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2010 | Mtcmuvattupuzha |
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക് റോഡിന്റെ സമീപമാണ് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സ്ഥലനാമപുരാണങ്ങളില്‍ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലര്‍വാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാര്‍ഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
ചരിത്രം
ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ല്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. പി.റ്റി. ജോണ്‍ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ് ഗവ. യു.പി. സ്‌കൂള്‍ ഈസ്റ്റ് മാറാടി സ്ഥാപിതമായത്. ഈ സ്‌കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ ശ്രീ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ് ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്. 1997-ല്‍ വി.എച്ച്.എസ്.ഇ. അനുവദിച്ചതിനാല്‍ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളില്‍ പോകാതെ പഠനം തുടരാന്‍ കഴിഞ്ഞു. നാളിതുവരെ കര്‍മ്മോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളായി ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത് ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 7 അദ്ധ്യാപകരും, എച്ച്.എസ്. വിഭാഗത്തില്‍ 9 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാ ശിവന്‍ എന്നിവര്‍ക്കു പുറമെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് നാട്ടുകാര്‍ക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഇപ്പോള്‍ യു.എസ്.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍ 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ് എന്നിവര്‍ അവരില്‍ ചിലരാണ്. മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഉത്‌പാദന പരിശീലന യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പരിശീലനം (കൂണ്‍, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു. ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്, ബ്രോഡ്‌ബാന്റ്, എഡ്യൂസാറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട് എന്നത് ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1970- 71 | സരസ്വതിയമ്മ.ഡി | ||
1971- 74 | വി.ജെ.മാത്യു | ||
1974- 77 | എലിസബെത്.ഏ.റ്റി | ||
1977- 78 | പരീത് റാവുതതര്‍.പി.ഓ | ||
1978- 79 | അനന്തക്രിഷ്ണപിള്ള.പി | ||
1979- 80 | ജോണ്‍.പി.ജെ | ||
1980- 83 | പൗലോസ്.പി.വി | ||
1983- 83 | രാമന്‍ പിള്ള.എം.ജി | ||
1983- 84 | വല്‍സന്‍.എം.എസ്സ് | ||
1984- 85 | കരുണാകര കൈമള്‍.കെ | ||
1985- 87 | മാധവന്‍.വി.കെ | ||
1987- 88 | ത്യാഗരാജന്‍.സി | ||
1988- 91 | സതി.വി.പി | ||
1991- 93 | മാത്യു.പി.ജെ | ||
1993- 94 | പി.എം.കതിര്‍ | ||
1994-95 | മക്കാര്‍ കുഞ്ഞ്.സി.എം | ||
1995- 95 | വിജയമ്മ.എസ് | ||
1995- 96 | വിജയകുമാര്‍.എം.കെ | ||
1996- 97 | മേരി മത്തായി | ||
1997- 98 | കേശവന്‍ നായര്‍.പി.എന്‍
|- |
1998- 99 | പുഷ്പം പുലിക്കോട്ടില്‍ |
1999- 00 | ത്രേസ്യക്കുട്ടി.പി.ഏല്‍ | ||
2000- 05 | ആലീസ് ചെറിയാന്‍ | ||
2005- 05 | റോസ് ജാനെറ്റ് | ||
2005- 06 | രാധാമണി.പി.ആര്‍ | ||
2006- 08 | സെല്‍മത്.എ.സി | ||
2008- 09 | ഏലിയാമ്മ.പി.ജെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി. മോളി എബ്രഹാം
- മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാ ശിവന്‍
- യു.എസ്.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍
- 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ്
നേട്ടങ്ങള്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.947035" lon="76.566784" zoom="18" width="675" height="600" selector="no" scale="yes" overview="yes" controls="large"></googlemap>
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
മേല്‍വിലാസം
ജി.വി.എച്ച്.എസ്.എസ്.ഈസ്റ്റ് മാറാടി