എതിരിടാം നമ്മക്കൊരുമയോടിമണ്ണി
ലുരുവിടാം സ്നേഹ പ്രതിക്ഷ ഗാനം
പ്രളയങ്ങളും മഹാ വ്യാധിയും ആധിയും
അലറി തിമിർത്തുകടന്നു വന്നു
തുഴയുമായി വഞ്ചിയിൽ കടലിന്റെ മക്കളും
കരുതലയി കരയിലോ സ്‌നേഹകരങ്ങളും
ഉയിരിട്ടു നമ്മളി കേരളീയർ
ദുരിതങ്ങൾ വീണ്ടുമി മലയാളി മണ്ണിൽ
ചൊരിയുന്നതെന്തു പരീക്ഷണങ്ങൾ
പണിയേറ്റു വിറകൊണ്ടു ഉയിർ പൊലിക്കുന്നതോ
കണ്ണാലെ കാണാത്ത ശുഷ്മരേണു
തളരില്ല നമ്മൾ അടർകളത്തിൽ
പൊഴിയില്ലൊരു ജീവനീ മനസ്സിൽ
അകലങ്ങളിൽ നിന്ന് കൈ തൊടാതെ
അലിവാർന്ന സ്നേഹം വിതപ്പൂ മണ്ണിൽ
സ്വജീവനേകികരുത്തുകയാണവർ
ആതുര സേവന പോരാളികൾ
നാമൊന്നു നാമൊത്തു നേരിടാം തോഴരെ
പുകഴ് പെറ്റ മലയാളി മാതൃക നാം
പുകഴ് പെറ്റ മലയാളി മാതൃക നാം