സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി എൻ അമ്മ

01:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എൻ അമ്മ


പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
ഇന്ന് നാം അന്തിയുറങ്ങുന്നു
അമ്മ തൻ താരാട്ടു പാട്ടുകൾ
കേട്ടു നാം അന്തിയുറങ്ങുന്നു
പ്രകൃതി തൻ ജീവനാം ജീവജാലങ്ങളും
ഇന്നു തൻ അമ്മയുടെ മക്കളല്ലേ
എന്നിട്ടും എന്തേ മനുഷ്യർ നാം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും
പ്രകൃതിയുടെ മുഖമങ്ങ് വികൃതമാക്കി
ദുരന്തങ്ങൾ ഓരോന്നും വന്നു ഭവിച്ചിട്ടും
എന്തെ മനുഷ്യർ നാം മാറുകില്ലേ?
അരുതേ അരുതേ ഇനിയുള്ള കാലം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
നാളെയുടെ തലമുറക്കെങ്കിലും വേണ്ടി നാം
പ്രകൃതി തൻ അമ്മയെ കാത്തിടേണം
നാം പ്രകൃതി തൻ അമ്മയെ കാത്തിടേണം
    

നൗഫിയ ഷാജഹാൻ എസ്
5 എ സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത