പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശുചിത്വമില്ലായ്‌മയാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം രണ്ടും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വ്യക്തിശുചിത്വത്തിന്റ കാര്യത്തിൽ നമ്മൾ കേരളീയർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മുന്നിട്ടു നിൽക്കുന്നു എന്ന് പറയാതെ വയ്യ. മഴക്കാലം ആരംഭിക്കുന്നതോടെ പലവിധ സാംക്രമിക രോഗങ്ങളും ആരംഭിക്കുകയായി. ഇതിൽ പ്രധാനമായും പനിയാണ്. എലിപ്പനി, ഡെങ്കിപ്പനി, H1N1, മലമ്പനി തുടങ്ങി വിദേശരാജ്യത്തുനിന്നുള്ള നിപ്പവൈറസ്. കോവിഡ്-19 വരെ നമ്മുടെ നാട്ടിൽ കണ്ടുവരുന്നു. ഈ രോഗങ്ങളെല്ലാം മാരകമായ വിധത്തിൽ വ്യാപിക്കാതിരിക്കുന്നതു നമ്മുടെയെല്ലാം വ്യക്തിശുചിത്വംകൊണ്ട് ആരോഗ്യമേഖലയിലെ ഊർജസ്വലമായ പ്രവർത്തനംകൊണ്ടുമാണ് എന്നത് യാഥാർഥ്യമാണ്. മലയാളികളുടെ രണ്ടു നേരമുള്ള കുളിയും ശൗചാലയങ്ങളുടെ ഉപയോഗവും വ്യക്തിശുചിത്വ ബോധവും ഈ മാരക രോഗങ്ങളുടെ വ്യാപനത്തിൽ നിന്നും തടയുന്നു എന്നുള്ളതും നാം മറന്നുകൂടാ. എന്നാൽ ഈ അവസരത്തിൽ നാം മറ്റൊന്നും കൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിന് മറുനാട്ടുകാർ ഇന്ന് കേരളത്തിൽ വളരെ ശോചനീയ പരിസ്ഥിതിയിൽ താമസിച്ചു ജോലി ചെയ്യുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ അവർ നമ്മളെക്കാൾ വളരെ പിന്നിലാണ്. ഇത്തരം സാംക്രമികരോഗങ്ങൾ മഹാവ്യാധിയായി നാശം വിതക്കേണ്ടത് അവിടെയാണ്. എന്ത് കൊണ്ടത് സംഭവിക്കുന്നില്ല? വ്യക്തി ശുചിത്വത്തിൽ മുന്നിട്ടു നിൽക്കുന്ന മലയാളിയേക്കാൾ രോഗപ്രതിരോധശക്തി അവർക്കുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ വളരെ പിന്നിലാണ്. മഴ പെയ്യുന്നതോടെ എവിടെയും ചിഞ്ഞു നാറുന്ന അവസ്ഥായാണ് ഇന്ന് കേരളം മുഴുക്കെ കാണുന്നത്. കേരളത്തിന്റെ മറ്റൊരു ശാപമാണ് മലയാളികളുടെ ഭക്ഷണക്രമത്തിലുണ്ടായ മാറ്റം. കോഴി ഇറച്ചി മലയാളിയുടെ മുഖ്യാഹാരമായി മാറിയതോടെ അറവ് മാലിന്യം ഇപ്പോൾ എവിടെയും കാണാം. കടൽക്കരയിലും, റോഡരികിലും എന്ന് വേണ്ട എല്ലായിടങ്ങളിലും അത് കിടന്നഴുകുന്നു. അതുതിന്നു തെരുവുനായ്ക്കൽ തടിച്ചു കൊഴുത്ത് മനുഷ്യരെ ആക്രമിക്കുന്നു. ശുദ്ധവായുവിനെയും, ശുദ്ധജലത്തെയും, വളക്കൂറുള്ള മണ്ണിനെയും സംരക്ഷിക്കേണ്ടത് നമ്മൾ മനുഷ്യരുടെ കടമയാണ്. അതുകൊണ്ട് പരിസ്ഥിതി മലിനീകരണത്തിനെതിരെ വിദ്യാർഥികളായ നമ്മുക്ക് കൈകോർക്കാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം