(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മാരി
മനുഷ്യനിവിടെ കൊറോണ ഭീതിയിൽ,
ജീവിത താളങ്ങൾ തെറ്റിപ്പോയ കാലങ്ങൾ
പ്രകൃതിയുടെ
ശിക്ഷയാൽ മനുഷ്യർ
വീട്ടിൽ നിന്ന് പുറത്തേയ്ക്കുള്ള വഴിമറന്നു
അവർ തന്നെ അറിയാതെ
കുടുംബം എന്ന സന്തോഷം,സ്നേഹം,വാത്സല്യം,കരുതൽ
തിരക്കുകളിൽ മറന്നവർ കൊറോണയാൽ ഓർത്തു
എന്നാൽ കുറച്ച് പേർക്ക് തിരിച്ചറിവുകൾ നൽകി
കുറച്ച് പേർക്ക് രോഗം നൽകി
കുറച്ച് പേർക്ക് രോഗശാന്തി നൽകി
പിന്നെയുളളവരെ കൊറോണ മാരി വിഴുങ്ങി
നല്ല ശീലങ്ങൾ സ്വായത്തമാക്കി
ഭക്ഷണക്രമം ചിട്ടയായി
ജീവിതം ചിട്ടയായി
ലോക്ഡൌണിലൂടെ 'ലോക്ഡൌൺ'