ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' ലോകത്തെ വിഴുങ്ങും മഹാമാരി'''

ലോകത്തെ വിഴുങ്ങും മഹാമാരി

സാർസ്(SARS) വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ(COVID 19). ആദ്യമായി മഹാമാരി തിരിച്ചറിഞ്ഞത് ചൈനയിലെ വുഹാനിലാണെന്നും നാം ഓരോ വാർത്താമാധ്യമങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞതാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, എന്ന് സർക്കാർ നിർദ്ദേശങ്ങൾ നാം പാലിക്കേണ്ടതുണ്ട്. ഒരു മീറ്റർ അകലത്തിൽ മാത്രം തങ്ങി നിൽക്കാൻ കഴിയുന്ന ഇവയെ പ്രതിരോധിക്കാൻ അത്യാവശ്യമാണ് സമൂഹിക അകലം. ഇന്ന് നമ്മുടെ ലോകത്തുള്ള എല്ലാവരും ഭയത്തോടെ നോക്കുന്ന ഒന്നാണ് കൊറോണ വൈറസ്. ഒരുതരത്തിൽ ചിന്തിച്ചാൽ ഒരു യുദ്ധത്തിനു സമാനമാണ്. കുറച്ചു നാൾ മുന്നേ നമ്മെ ഭീതിയിലാഴ്ത്തിയത് പ്രളയമാണ്. എന്നാൽ അതിനെ ഒന്നിച്ചുനിന്ന് നാം നേരിട്ടു. ഇപ്പോൾ കൊറോണാ വൈറസിന്റെ കാര്യത്തിലും നാം ഒന്നിച്ചു നിൽക്കാനുള്ള മനസ്സാന്നിധ്യം കാണിക്കുന്നുണ്ട്. പേടിച്ച് മനശ്ശക്തി കുറയ്ക്കരുത് പകരം പടയാളികളെ പോലെ നാം ഓരോരുത്തരും ചെറുത്ത് നിൽക്കണം; പ്രതിരോധിക്കണം; സുരക്ഷകൾ എടുത്ത് നമ്മിലും പടരാതെ നോക്കണം. ഇതോടൊപ്പം നാം ഓർക്കേണ്ട വരാണ് കൂട്ടിലടയ്ക്കപ്പെട്ട പ്രവാസികളെ കുറിച്ചും.
ഭീതിലാഴ്ന്ന കൊറോണ ക്കാലത്തെ ചില സ്വപ്ന കാഴ്ചകൾ
നാം സ്വപ്നത്തിൽ മാത്രമേ കാണാൻ കഴിയൂ എന്ന് വിചാരിച്ച് ചില കാഴ്ചകൾ ഉണ്ട്. അതിപ്പോൾ കൊറോണ ക്കാലത്ത് സാധ്യമായി വന്നു. ഭക്ഷ്യവസ്തുക്കൾ സ്വന്തം പുരയിടത്തിൽ നട്ടുവളർത്തി ഭക്ഷിച്ചു കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. കപ്പയും കിഴങ്ങുവർഗങ്ങളും ചക്കയും ഒക്കെ കഴിച്ചിരുന്ന സമയം. പക്ഷേ കാലം മാറിയതനുസരിച്ച് ഭക്ഷണ രീതിയും മാറി. എല്ലായിടത്തും ഫാസ്റ്റ്ഫുഡ് ആയി. കുട്ടികൾക്ക് ഏവർക്കും അതുതന്നെയാണ് പ്രിയവും. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇവയൊന്നും കിട്ടാതായപ്പോൾ നല്ല കപ്പയും മീനും ഒക്കെ ആയി ഭക്ഷണം. നമ്മുടെ പല യാത്രകളും അനാവശ്യത്തിനാണ്. അടുത്ത സ്ഥലത്ത് പോണം എങ്കിൽ പോലും ബൈക്കിൽ പോകുന്ന ചിലർ. എന്നാൽ ഇപ്പോൾ വാഹനമില്ലാതെ നടന്നു പോകാം എന്ന് തിരിച്ചറിഞ്ഞു. മദ്യപിക്കാതെ ജീവിക്കാൻ കഴിയില്ല എന്ന് ചിന്തിച്ചവർ 22 ദിവസം മദ്യമില്ലാതെ ജീവിച്ചത് നാം കണ്ടു. കൊറോണക്കാലത്തെ ലോക്ക് ഡൗൺ കാരണം വീട്ടിലുള്ളവർക്ക് തമ്മിൽ സംസാരിക്കാനും കാണാനും ഒക്കെ കഴിയുന്നു. അതുപോലെ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റിയ ഒന്നാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഭാരതം ചെറുതല്ല എന്നത്. ഇന്ന് പത്രങ്ങൾ എടുത്താൽ ആവശ്യമില്ലാത്ത ഒരു വാർത്ത പോലും കാണില്ല. ലോക് ഡൗൺ കാരണം വെക്കേഷൻ കാലത്ത് പുറത്തു പോലും ഇറങ്ങാൻ പറ്റാതെ ഇരിക്കുകയാണ് കുഞ്ഞുമക്കൾ. എന്നാലും സമയം പോകാൻ വേണ്ടി അവർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നത് കാണാം. കൊറോണ ഭീതിപരത്തുന്നുണ്ടെങ്കിലും ഇത്തരം കാഴ്ചകളും മനസ്സിലാക്കലും വളരെ സന്തോഷം നിറയ്ക്കുന്നതല്ലെ...... അടുത്ത ഏറ്റവും നല്ല കാഴ്ചയാണ് കൊറോണ ക്കാലത്തെ മാലാഖമാർ. നമ്മുടെ സുരക്ഷ മുൻനിർത്തി വെയിൽ എന്നോ മഴയെന്നോ ഇല്ലാതെ റോഡിൽ നിൽക്കുന്ന പോലീസുകാർ. സ്വന്തം ജീവൻ പോലും കണക്കാക്കാതെ ഊണും ഉറക്കവുമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ. നമ്മുടെ യഥാർത്ഥ ഹീറോസ്, നാം ഓരോരുത്തരും അവരെ സല്യൂട്ട് ചെയ്യണം.


അഞ്ചിമ
9A ഗവ.വി എച്ച്. എസ്സ്. എസ്സ്. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം