ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന് പറ്റിയ അമളി
ഉണ്ണിക്കുട്ടന് പറ്റിയ അമളി
ഉണ്ണിക്കുട്ടൻ വീട്ടിലെ എല്ലാവരുടേയും പുന്നാരക്കുട്ടനാണ്. അവൻ ഒരു ഭക്ഷണപ്രിയനാണ്.ഒരു ദിവസം അവൻ ചേച്ചിയുടെ കൂടെ പുറത്ത് കളിക്കാൻ പോയി. അവൻ്റെ കൂട്ടുകാരും ഉണ്ടായിരുന്നു.അവർ പല കളികളും കളിച്ച് രസിച്ചു. ആ സമയത്താണ് അമ്മ വന്നത്. അമ്മയുടെ കയ്യിൽ ബിസ്ക്കറ്റ് ഉണ്ടായിരുന്നു. ഉണ്ണിക്കുട്ടന്റെ ചേച്ചിയെ ബിസ്ക്കറ്റ് ഏൽപ്പിച്ച് അമ്മ പോയി. കുട്ടികൾ ബിസ്ക്കക്കറ്റ് തട്ടിപറിച്ചു. ബിസ്കറ്റ് താഴെ വീണു. ഉണ്ണിക്കുട്ടൻ തറയിൽ കിടന്ന ബിസ്ക്കറ്റ് കഴിച്ചു. കളി മതിയാക്കി എല്ലാവരും തിരികേ പോയി. പിറ്റെ ദിവസം ഉറക്കമെണീറ്റ ഉണ്ണിക്കുട്ടനു നല്ല വയറുവേദന തോന്നി. ഒരു തവണ, രണ്ടു തവണ, മൂന്നു തവണ, പിന്നെയും പിന്നെയും ബാത്ത് റൂമിൽ പോയി. ഒടുവിൽ ഉണ്ണിക്കുട്ടൻ നിലവിളിച്ചു. അച്ഛനും അമ്മയും അവനെ ആശുപത്രിയിൽ കൊണ്ടു പോയി. തറയിൽ കിടന്ന ബിസ്ക്കറ്റ് കഴിച്ച കാര്യം ഡോക്ടറോട് പറഞ്ഞു. നല്ല ആരോഗ്യ ശീലങ്ങളെക്കുറിച്ച് ഡോക്ടർ ഉണ്ണിക്കുട്ടന് പറഞ്ഞു കൊടുത്തു. നല്ല ശുചിത്വ ശീലങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ എന്നും ഡോക്ടർ ഉപദേശിച്ചു. എല്ലാവരും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |