സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/ഒരു മഹാമാരിയുടെ ബാക്കിപത്രം

ഒരു മഹാമാരിയുടെ ബാക്കിപത്രം

ഒരു കുടക്കീഴിൽ ഒന്നിച്ചു നടന്നവർ,
ഇന്നിതാ പലതായി ചരിക്കുന്നു.
ഒരു പാത്രത്തിൽ നിന്നുണ്ടവർ,
ഇന്നിതാ വേർതിരിവിന്റെ
പാതയൊരുക്കുന്നു.
എല്ലാം നല്ലതിന് വേണ്ടിയാണെന്ന് മാത്രം.
രാവിലെ പത്രം തുറന്നാൽ
മരണത്തിൽ അലയൊലികൾ മാത്രം.
       എല്ലാം മഹാമാരിയുടെ ബാക്കിപത്രം.
ടി.വിയുടെ സ്വിച്ചൊന്നമർത്തിയാൽ
മരണത്തിൻ ഗ്രാഫുകൾ കാണാം .
ഇറ്റലിയും ഫ്രാൻസും അമേരിക്കയുമെല്ലാം
ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി .
എല്ലാം മരണത്തിന്റെ മുഖചിത്രം മാത്രം .

  അകറ്റി നിർത്താൻ വിയർപ്പൊഴുക്കുന്ന പോലീസുകാർ ,
രോഗിക്കുവേണ്ടി നെട്ടോട്ടമോടുന്ന പോലീസുകാർ ,
കാലത്തിന്റെ സമയം തികയാതെ മാലാഖമാർ ,
എല്ലാം കൂട്ടിമുട്ടിക്കാനാകാതെ സർക്കാരുകൾ .
   എന്നിട്ടെന്ത്യേ മനുഷ്യാ ,നീ മാത്രം മനസിലാക്കാത്തെ ?

ഒരു തൂവാല മതി മഹാമാരിയെ അകറ്റാൻ ;
ഒന്നു മനസ്സു വച്ചാൽ മതി ,അകലം പാലിക്കാൻ .
ശുചിത്വവും മനസ്സും ഒരുക്കിയ പാതയിൽ ,
കരകയറാം നമുക്കീ അന്ധകാരത്തിൽ നിന്ന് .
പ്രാർത്ഥിക്കാം നമുക്ക് നല്ലൊരു നാളെയ്ക്കായ് .....
            
 

ജുവൽ.വി.ബിജോയ്
7 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത