ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ക്വറന്റീൻകാലം

22:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വറന്റീൻകാലം

അച്ഛൻ വരുമെന്ന് അമ്മ പറഞ്ഞു
കാണാനായി കുഞ്ഞിമോൾ കാത്തിരുന്നു.
ചോക്ളേറ്റും നട്സും പുത്തനുടുപ്പുമായ്
അച്ഛൻ വരുന്നതും കാത്തിരുന്നു.

അച്ഛനെ കൊണ്ടുവരാൻ അമ്മയെന്തേ
പോകാത്തതെന്ന് ഞാൻ ചിന്തിക്കവേ
ദേ, പോയ കാർ തിരികെയെത്തി
പക്ഷേ, അതിലെന്റെ അച്ഛനുണ്ടായിരുന്നില്ല.

നിറകണ്ണുമായമ്മ ഫോണിൽ പുലമ്പുന്നു
അച്ഛനോടാണെന്നെനിക്ക് തോന്നി
സങ്കടത്തോടെ ഞാൻ കാര്യം തിരക്കി
അച്ഛനെ ഒറ്റയ്ക്കൊരു വീട്ടിലാക്കിയിരിക്കുന്നു.
ഇരുപത്തിയെട്ടുദിവസം അതാണത്രേ ക്വറന്റീൻകാലം.

ദേവീകൃഷ്ണ എം ആർ
7 സി ശിവഗിരി എച്ച്. എസ്സ്. എസ്സ്., വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത