ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം,പരിസരശുചിത്വം,രോഗപ്രതിരോധം

22:05, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം,പരിസരശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം,പരിസരശുചിത്വം,രോഗപ്രതിരോധം


വ്യക്തികൾ സ്വയം പാലിക്കേണ്ട ചില ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങ ളെയും ഒഴിവാക്കാം.പൊതുസ്ഥലത്തെ സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പിട്ടുകഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാം.നഖം വെട്ടി രോഗാണുക്കളെ തടയാം.ഫാസ്റ്റ്ഫുഡും കൃത്രിമആഹാരവും ഒഴിവാക്കാം.വ്യക്തിശുചിത്വത്തിലൂടെ മനുഷ്യന് മനുഷ്യനെ തന്നെ സംരക്ഷിക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പിന്നോട്ട് പോയിരിക്കുന്നു.ആഢംബരപൂർണമായ ജീവിതശൈലികളും രോഗത്തിനു കാരണം ആകുന്നു.പ്ലാസ്റ്റിക്കും മറ്റ് ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നത്പരിസരമലിനീകര ണത്തിനു കാരണമാകുന്നു.വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നിടം,അടുക്കളത്തോട്ടം, ഇവ വേണ്ടവിധം വൃത്തിയായി സൂക്ഷിക്കുക. ലോകത്തിനുതന്നെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായിമാറി കഴിഞ്ഞു.

അൻസിൽ
3 C ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം