ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ജാഗ്രത

21:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

നാട്ടിൽ ഉള്ളവരും വീട്ടിലുള്ളവരും ഒക്കെ പേടിയിലാണ്. ആരും പുറത്തിറങ്ങുന്നില്ല, ഒന്നും മിണ്ടുന്നില്ല, വൈകുന്നേരങ്ങളിൽ വർത്തമാനം പറഞ്ഞിരിക്കാൻ വരുന്നവരൊക്കെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല. കുഞ്ഞിമോൻ ഉമ്മയോട് ചോദിച്ചു നമ്മുടെ വീട്ടിലേക്ക് ആരും വരാത്തതെന്താ? അപ്പോൾ കുഞ്ഞുമോന്റെ ഉമ്മ പറഞ്ഞു: മോനേ ലോകത്തെല്ലായിടത്തും ഒരു വൈറസ് രോഗം പരത്തുന്നുണ്ട് . അതുകൊണ്ടുതന്നെ എല്ലാവരും പേടിയിലാണ്. ആ വൈറസിന്റെ പേരാണ് കൊറോണ വൈറസ്?ആ വൈറസ് ഏത് രോഗമാണ് ഉമ്മച്ചി ഉണ്ടാക്കുന്നത്? ചുമയും ശ്വാസതടസ്സവും ആണ് ഇതിന്റെലക്ഷണം അതുകൊണ്ട് ആണ് എല്ലാവരും മാസ്ക് ധരിക്കുന്നത് .കുഞ്ഞുമോന് ഒരുപാട് സംശയങ്ങൾ ബാക്കിയായി, കുഞ്ഞുമോന്റെ ഉപ്പച്ചി ഗൾഫിലായിരുന്നു, നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ .ഒറ്റക്ക് ഒരു റൂമിലാണ് താമസം .ഉപ്പച്ചി വന്നപ്പോൾ മാസ്ക് ധരിച്ചിരുന്നു .ആരോടും ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് ആണ് പോയത്. കുഞ്ഞുമോൻ ഉമ്മയുടെ അടുത്തു വന്ന് വീണ്ടും ചോദിച്ചു ,ഉമ്മാ,കൊറോണ വൈറസ് ഉള്ളതുകൊണ്ടാണോ നമ്മുടെ അടുത്ത് വരാത്തതും മിണ്ടാത്തതും?ഉമ്മച്ചിക്ക് മോന്റെ ചോദ്യം കേട്ടപ്പോൾ സങ്കടമായി .മോനേ നാടിന് പുറത്തുനിന്ന് വരുന്നവർ ആരോടും ഇടപഴകരുത്. ഒറ്റക്ക് നിരീക്ഷണത്തിൽ കുറച്ചു ദിവസം കഴിയണം .എന്നാണ് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും എല്ലാം പറയുന്നത് .ഇത് അനുസരിച്ചില്ലെങ്കിൽ എല്ലാവർക്കും ഈ രോഗം വരും . പുറത്തേക്ക് പോയി വന്നാൽ നല്ലവണ്ണം കയ്യും മുഖവും കഴുകി വേണം അകത്തേക്ക് വരാൻ. മനസ്സിലായോ? കുഞ്ഞിമോൻ തലയാട്ടി. അതുകൊണ്ടാണ് പുറത്തേക്ക് ഒന്നും വരാതെ റൂമിൽ ഇരിക്കുന്നതെന്ന് കുഞ്ഞുമോന് മനസ്സിലായി .ഈ കഥയിൽ നിന്നും മനസ്സിലാക്കേണ്ട ഗുണപാഠം: നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ അതിജീവിക്കാൻ കഴിയും.

നൈഷാ ഫാത്തിമ
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ