ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ഒരു പരിസ്ഥിതി കവിത

21:15, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പരിസ്ഥിതി കവിത

  


നാട്ടാരെ കൂട്ടരെ നമുക്കൊന്നിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
മരങ്ങളെല്ലാം നട്ടുവളർത്താം
നല്ലൊരു നാളേക്കായ് പ്രാർത്ഥിച്ചീടാം
മാലിന്യങ്ങളെ വലിച്ചെറിയാതെ
നമുക്കൊരുമിച്ച് പൊരുതിടാം
കാവും കുളങ്ങളും കായലോളങ്ങളും
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ വിവിധ മരങ്ങളും
പണ്ടത്തെ കാലത്തിൻ സാക്ഷ്യം!
അമ്മയാം പ്രകൃതി കനിഞ്ഞു നൽകി തന്ന
ഈ വിധം സൗഭാഗ്യമെല്ലാം
നന്മയില്ലാതെ കളങ്കപ്പെടുത്തിയ മനുഷ്യരാണല്ലോ നമ്മൾ
യന്ത്രങ്ങളൂന്നി മനുഷ്യൻ്റെ കൈ കൊണ്ട് പ്രകൃതിയെ നമ്മൾ തിരസ്കരിച്ചു
ഇനിയെങ്കിലും നമുക്കൊത്തൊരുമിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം


ദിയ പി വി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത