(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റവരിക്കവിത
അരുത് കരയരുത്
ഓർമ്മകളുടെ ചിതയ്ക്കരികിൽ
ജീവിതത്തിൻ്റെ ഉത്തരക്കടലാസ് നോക്കി
നഷ്ടങ്ങളുടെ
കണക്കെടുപ്പിലാണ് ഞാൻ
അക്ഷരങ്ങളുടെ ഒരു കൂട്ടം
ആത്മാക്കളും നിശബ്ദതയുടെ സംഗീതംപോലെ കൂട്ടിനുണ്ട് !
ഏതോ അനാദിയിൽ
വഴി മറന്ന പോയൊരു
നിത്യ നിശാശലഭം പോലെ ...
തുന്നിക്കുട്ടിയ നേട്ടങ്ങളുടെ ചിറകിലേറി
എന്നോ മറന്നു വച്ച
സ്വപനങ്ങളും
ഉരുകിത്തീർത്ത
ശിശിരങ്ങളും തേടിപോണം..
മൗനത്തിലൊളിപ്പിച്ച
എഴുത്താണികൾക്ക്
പുതുജീവൻവച്ചിരിക്കുന്നു
ഇനിയെങ്കിലും
പൂർത്തിയാക്കണം
എന്നോ ബാക്കി വച്ച
ജീവിതത്തിൻ്റെ
ആ ഒറ്റവരിക്കവിത. ..!!!