എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ചുറ്റുമുള്ള ഭൂമി നമുക്ക് ദൈവം തന്ന വരമാണ്. അതിനെ നാം സംരക്ഷിക്കണം. നമുക്ക് കിട്ടിയ മനോഹരമായ ഈ പരിസ്ഥിതിയെ ഉപദ്രവിക്കരുത്. നാം അതിനോട് ചെയ്യുന്ന ഒരോ ഉപദ്രവങ്ങൾക്കും ദ്രോഹങ്ങൾക്കും തിരിച്ചടിയായി ഇടക്കൊക്കെ അതു നമ്മളേയും വേദനിപ്പിക്കും. അതിൻറെ മനോഹാരിതയെ തച്ചുടച്ച് അതിനെ നാം മലിനമാക്കുമ്പോൾ,പച്ചപ്പാർന്നു നിൽക്കുന്ന മരങ്ങളെ എല്ലാം നാം വെട്ടി നശിപ്പിച്ച് നമ്മുടെതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കു
മ്പോൾ നാം അറിയണം ഈ ഭുമിക്ക് അത് എത്രമാത്രം സങ്കടം ഉണ്ടാകുമെന്ന്.ഇങ്ങനെയെല്ലാം മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ നിങ്ങൾ ഒന്ന് ഓർക്കണം,നമുക്ക് ജീവിക്കാൻ ഉള്ള ജീവവായു തരുന്നത് അവയാണ്, തണലുതരുന്നവയുമാണ്. മരങ്ങൾ ഇല്ലാതെ വരുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ച് നിങ്ങൾ ഇടക്കെങ്കില്ലും ഒന്ന് ഓർത്തു നോക്കണം.
|