(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം എന്നോട് പറഞ്ഞത്
ഒരു വിത്തായിരുന്ന എന്നെ
മഴയായി നീ തഴുകിയുണർത്തി
ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ
നീ ഈ മണ്ണിൽ പിച്ചവെച്ചു നടന്നു
ചില സമയങ്ങളിൽ ഞാൻ അറിഞ്ഞു
ഞാൻ നിനക്ക് ഒരു തണലാണെന്നു
സമ്മാനമീ ആദ്യഫലം
ഞാൻ നിനക്കായി മാറ്റിവച്ചു
അവസാനം നീ വളർന്നപ്പോൾ
നിൻ കൈയുയർന്നു
എന്നെ മുറിച്ചു മാറ്റുവാനായി