പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/അറിവിന്റെ മുത്ത്
അറിവിന്റെ മുത്ത്
നേരം പുലരുന്നതേയുള്ളൂ. അമ്മ നേരത്തേത്തന്നെ എഴുന്നേറ്റ് അടുക്കളയിൽ പ്രാതൽ ഒരുക്കുന്ന തിരക്കിലാണ്. മിക്സി അടിക്കുന്ന ശബ്ദം കേട്ടാണ് മനു ഉണർന്നത്. ഇതാ ചായ.... "പല്ലു തേച്ച് എത്തിയപ്പോഴേക്കും അമ്മ ചൂടുള്ള ചായയുമായി മനുവിന്റെ മുമ്പിലെത്തി. "നമുക്കിന്ന് അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം. അമ്മൂമ്മയ്ക്ക് തീരെ വയ്യ. നീ വേഗം പോയി ഡ്രസ് മാറ്". ചായ കുടിയ്ക്കുന്നതിനിടയിൽ അമ്മ മനുവിനോട് പറഞ്ഞു. "നിർമ്മലേ എനിയ്ക്കൊരു ചായ..... " പറഞ്ഞുകൊണ്ടിരിക്കുമ്പോൾതന്നെ അച്ഛൻ അമ്മയെ വിളിച്ചുപറഞ്ഞു. അമ്മ ചായയെടുക്കാൻ അടുക്കളയിൽ പോകുന്നതിനിടെ മനു കസേരയിൽ വന്നിരുന്നു. "നീ എന്താ നഖം വെട്ടാത്തത്?" അച്ഛൻ മനുവിനെ ശകാരിച്ചുകൊണ്ട് ചോദിച്ചു. "നീയും പണ്ട് ഇതുപോലെയായിരുന്നു ചന്ദ്രാ...എന്റെ കയ്യിൽനിന്ന് രണ്ട് അടി കിട്ടുമ്പോഴല്ലേ നീ നഖം വെട്ടാറുള്ളത്?" ഒട്ടും ശങ്കിക്കാതെ അപ്പൂപ്പൻ അച്ഛനോട് പറയുന്നത് കേട്ട് മനു ഊറിചിരിച്ചു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |