(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നക്ഷത്രകൂട്ടം
ഗഗന സഞ്ചാരിയാം നക്ഷത്രകൂട്ടമേ ആരുണ്ട് ഈ ഭൂമിയിൽ വലിയവനായി
അരുമയാം എന്റെ ഈ ചോദ്യത്തിനുത്തരം തരികില്ലേ നീ എൻ നക്ഷത്രകൂട്ടമേ...
പ്രഭാതമാകുമ്പോൾ നീ എവിടേയ്ക്ക് പോകുന്നു
നിശായാകുമ്പോൾ നീ എവിടെ നിന്നെത്തുന്നു...
ഞാനിതാ നിൻ മുന്നിൽ
കേഴുന്നുതാരമേ
കാണുന്നില്ലേ നീ എൻ പൊൻതാരമേ...
ഞാനോ നീയോ വലിയവനെന്ന് തേടി നടന്ന
മനുഷ്യരെല്ലാം ഇന്ന് വേദന
പങ്കിട്ട് അകലം പാലിച് ദുരോട്ട് ഒഴിഞ്ഞ് പോയിടുന്നു...
കോവിഡ് എന്ന മഹാമാരിയെ പേടിയോടിന്ന് നാം നോക്കിടുന്നു
പ്രിയപ്പെട്ടവർ മരിച്ചിടുമ്പോൾ അകലേക്കൊഴിഞ് നാം പോയിടുന്നു...
എന്ന് ഇനി മാരി ഒഴിഞിടും...
അതോ മഹാമാരിയായി പടർന്നിടുമോ......................