ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ഗ്രാമത്തിന്റെ ഓർമ്മകൾ
ഗ്രാമത്തിന്റെ ഓർമ്മകൾ
ഒരിടത്ത് അമ്മയും അപ്പു എന്ന ഒരു കൊച്ചു മിടുക്കനും താമസിച്ചിരുന്നു. അവന്റെ അച്ഛൻ ഒരു പ്രവാസിയാണ്. വളരെയധികം പ്രകൃതിരമണീയമായ സ്ഥലമായിരുന്നു അത് അപ്പുവിന്റെ വീട്ടിൽ ഞാവൽ മരവും മാവുമൊക്കെ ഉണ്ടായിരുന്നു തൊട്ടടുത്ത മനോഹരമായ തോടും നെൽപ്പാടങ്ങളും ഉണ്ട്. അവധിദിനങ്ങളിൽ അവൻ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാനും കളിക്കുവാനും ഒക്കെ പോകുമായിരുന്നു. ഒരുദിവസം രാവിലെ അപ്പു എഴുന്നേറ്റു നോക്കിയപ്പോൾ മുറ്റത്ത് കുറച്ച് ഞാവൽപ്പഴങ്ങൾ വീണുകിടക്കുന്നു. അതെല്ലാം പെറുക്കിയെടുത്തു കൊണ്ട് അമ്മയുടെ അടുത്തു കൊണ്ടുപോയി പറഞ്ഞു അമ്മേ 'ഞാവൽ പഴം' അമ്മ പറഞ്ഞു മോനെ നീ അധികം കഴിക്കരുത്. മോനെ പിന്നെ അമ്മാവൻ വന്നപ്പോൾ പറഞ്ഞു ഞാവൽ മരം മുറിക്കുന്ന കാര്യം. അവൻ ഞെട്ടലോടെ കുറച്ചുനേരം നിലച്ചു നിന്നുപോയി എന്നിട്ട് പറഞ്ഞു അമ്മ അതിൽ നിറയെ കായ്കൾ ഉണ്ട് പിന്നെ അത് മുറിച്ചാൽ തണലും പോകില്ലേ അത് മുറിക്കരുത് എന്ന് പറയണേ അമ്മ ഒന്നും മിണ്ടിയില്ല. അങ്ങനെയിരിക്കെ ഒരു വേനലവധിക്ക് അവന്റെ അച്ഛൻ നാട്ടിൽ വന്നു. അവനു കൂടുതൽ സന്തോഷമായി അവൻ അവന്റെ അച്ഛനോടൊപ്പം തോട്ടിൽ ഒക്കെ പോയി മീൻ പിടിച്ചും പിന്നെ മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടി അവൻ അച്ഛനോടൊപ്പം സന്തോഷം പങ്കിട്ടു അങ്ങനെയിരിക്കെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന്റെ അമ്മാവൻ വന്നു. അച്ഛനോടൊപ്പം സംസാരിച്ചിരിക്കെ അമ്മാവൻ പറയുന്നത് അപ്പു കേട്ടു ഞാവൽ മരം മുറി കണ്ടേ. അവന്റെ അച്ഛൻ പറഞ്ഞു വേണ്ട അത് മുറിക്കണ്ട അത് ഉണ്ടെങ്കിൽ ഇവിടെ നല്ല തണൽ കിട്ടും ഞാവലും മാവും ഉള്ളതുകൊണ്ട് അധികം ചൂടില്ല. എന്തായാലും അത് മുറിക്കണ്ട അത് കേട്ടപ്പോൾ ക തന്നെ അപ്പുവിനെ ഏറെ സന്തോഷമായി അവൻ അച്ഛനെ കെട്ടിപിടിച്ചു. അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു മോനെ നീ അമ്മയോട് പറഞ്ഞത് ഞാൻ അറിഞ്ഞു അത് കേട്ടപ്പോൾ അപ്പുവിന് കൂടുതൽ സന്തോഷമായി. അങ്ങനെയിരിക്കെ അവന്റെ അച്ഛൻ പറഞ്ഞു അടുത്ത ആഴ്ച നമുക്ക് പോണം അപ്പു ചോദിച്ചു എവിടെക്കാ അച്ഛാ അപ്പോൾ മോനോട് അമ്മ ഒന്നും പറഞ്ഞില്ല. നമ്മൾ ഇനി ദുബൈയിൽ പോവുകയാണ്. ഇനി അവിടെയാണ് നമ്മൾ താമസിക്കുന്നത് അപ്പുവിന് ഇതു കേട്ടയുടൻ വല്ലാത്ത വിഷമം ആയി. അവൻ ചോദിച്ചു അപ്പോൾ നമ്മുടെ വീട്... അതൊക്കെ അമ്മാവൻ നോക്കിക്കോളും അച്ഛൻ മറുപടി പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ പോയി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം അപ്പുവും അമ്മയും ദുബായിൽ പോയി. അപ്പോഴും അവന്റെ മനസ്സിൽ ഞാവൽ മരവും മാവും കല്ലുകൾക്ക് മീതെ ഒഴുകുന്ന തെളിനീരും പോലത്തെ വെള്ളമുള്ള തോടും ഒക്കെ ആയിരുന്നു അവന്റെ ഓർമ്മ ഇതോടെ അവന്റെ ഗ്രാമം വെറും ഓർമ്മകളായി മാറി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |