എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
വളരെക്കാലം മുൻപു നാട്ടുകാരുടെ ശുചിത്വക്കുറവ് കാരണം ഒരു നാട് ഒട്ടാകെ ഒരു പകർച്ചവ്യാധി പിടിപെട്ടു. നാട്ടുകാർ തന്നെ വരുത്തിത്തീർത്ത ഒരു വ്യാധി ആയിരുന്നു അത്. വിദേശത്തു താമസിക്കുന്ന ഒരാളുടെ കുറച്ചു പറമ്പ് ആ പ്രദേശത്തുണ്ടായിരുന്നു. ആ നാട്ടിലെ ആളുകൾ തങ്ങളുടെ വീട്ടിലെ മാലിന്യം ആ പറമ്പിലാണ് പുറംതള്ളിയിരുന്നത്. അങ്ങനെ കുറച്ചുനാൾ പിന്നിട്ടപ്പോൾ അവിടെ മാലിന്യം കൂടുകയും ആ പ്രദേശം ഒട്ടാകെ ദുർഗന്ധം പടരുകയും ചെയ്തു. അവിടെനിന്നും കൊതുക് മുതൽ പാമ്പ് വരെയുള്ള ക്ഷുദ്രജീവികൾ ആളുകളെ ഉപദ്രവിച്ചുതുടങ്ങി. കൂടാതെ അവിടെ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു. തങ്ങളുടെ പിഴവുമൂലമാണ് ആ നാട് മുഴുവനും ദുരിതം അനുഭവിക്കുന്നതെന്നു അവർ ഓരോരുത്തർക്കും മനസ്സിലായി. അങ്ങനെ നാട്ടുകാർ ഒത്തൊരുമിച്ചു അവിടെനിന്നും മാലിന്യങ്ങൾ മാറ്റി. മറ്റു ശുചിത്വപ്രവർത്തനങ്ങൾ നടത്തി. പകർചവ്യാധി ക്രമേണ ഒഴിഞ്ഞുപോയി. കുറച്ചു പേരുടെ തെറ്റിന് തങ്ങൾ മാത്രമല്ല നാട് മുഴുവൻ അനുഭവിക്കേണ്ടിവരുമെന്നു ഓരോരുത്തരും പഠിച്ചു. അതിനുശേഷം എല്ലാവരും ശുചിത്വശീലങ്ങൾ പാലിച്ചു സന്തോഷത്തോടെ ജീവിച്ചു.
|