പ്രകൃതിയുടെ സംതുലിതാവസ്ഥയിലുള്ള അനാരോഗ്യകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.തോടുകളും കുളങ്ങളും നികത്തി വീടുകളും ഫ്ളാറ്റുകളും പണിതും, മരങ്ങൾ മുറിച്ചു മാറ്റിയും, വനങ്ങൾ നശിപ്പിച്ചും....... നാം തന്നെയാണ് ഇതിനു കാരണകാർ. ജലദൗർലഭ്യം ഒഴിവാക്കാൻ പുഴകളും അരുവികളും സംരക്ഷിക്കാനും, മരങ്ങൾ നട്ടു പിടിപ്പിക്കാനും നമ്മൾ ഒത്തു ചേരുക. ശുദ്ധവായുവിന്റെയും ശുദ്ധ ജലത്തിന്റെയും ലഭ്യത ഇപ്പോഴത്തെയും ഇനി വരുന്ന തലമുറയുടേയും അവകാശമാണ്. അതു സംരക്ഷിക്കാൻ നാം എല്ലാവരും ബാധ്യസ്ത്ഥരാണ്.