ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

ഒരു നാൾ സൂര്യനുദിച്ചപ്പോൾ
വാർത്തകൾ കേട്ടു തുടങ്ങുന്നു
ചൈനയെന്നൊരു ദേശത്ത്
മനുഷ്യരെയാകെ രോഗികളാക്കി മാറ്റുന്നു.
രോഗം പടർത്താനോടി നടക്കും
എലിയും കൊതുകും വവ്വാലും
കഥയറിയാതെ കണ്ണും പൂട്ടി തനിച്ചിരിക്കുന്നു.
അതിവേഗത്തിൽ പടർന്ന് പിന്നത്
ലോകംമുഴുവൻ വൈറസ്സ്
വൃദ്ധരെന്നോ കുഞ്ഞെന്നോ
വ്യത്യാസങ്ങളില്ലാതെ
എല്ലാവരെയും രോഗികളാക്കി
മുന്നേറുന്നൊരു വൈറസ്സ്
ഒരു നാൾ കേട്ടു ഭാരതമണ്ണിലും
കോവിഡെന്ന മഹാമാരി
പെരുമഴപോലെ വന്നെത്തി
അത് കൊച്ചു കേരള നാടിനേം പിടികൂടി
സ്കൂളുകൾ പൂട്ടി കടകൾ പൂട്ടി
പൊതുഗതാഗതമില്ലാതായി
ഉത്സവമില്ല ആഘോഷമില്ല
ആളുകൾ കൂട്ടം കൂടാതായ്
മരണത്തിന്റെ കണക്കുമാത്രം
മുറയായിട്ടു കേൾക്കുന്നു
ചെറുത്തു നിൽക്കാം കരുതലോടെ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
മൂക്കും വായും മറച്ചുകെട്ടി
അകലാതെ നമുക്കകന്നു നിന്ന്
കോവിഡെന്ന രോഗത്തെ
ധീരതയോടെ അകറ്റീടാം
കരളുറപ്പുള്ളൊരു കേരളക്കരയുടെ
ഒരു നല്ല നാളേക്ക് ഒന്നു ചേരാം
ലോകത്തിനായിട്ടൊരുണർവ്വു നൽകാം
 

ആഗ്നേശ്വർ.ഡി
1 A ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]