മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വം

16:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം (ലേഖനം ) <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം (ലേഖനം )

ശുചിത്വം എന്നത് നമ്മൾ നിർബന്ധിതമായി ചെയ്യേണ്ട ജോലിയല്ല ഇതു നമ്മുടെ നല്ല ജീവിതത്തിന്റെ മികച്ച ശീലവും ആരോഗ്യകരമായ മാർഗവും ആണ് .നമ്മുടെ നല്ല ആരോഗ്യത്തിനു എല്ലാത്തരം ശുചിത്വവും ആവശ്യമാണ്‌ .നമ്മുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ ശുചിത്വം പാലിക്കാം എന്ന് നാം ഏവരും വളരെ ബോധവാന്മാർ ആയിരിക്കേണം .നാം ഒരിക്കലും ശുചിത്വവുമായി വിട്ടു വീഴ്ച ചെയ്യരുത് .ഭക്ഷണവും വെള്ളവും പോലെ ഇതും പ്രധാനമാണ് .നമ്മുടെ ജനങ്ങൾക്ക്‌ അശുദ്ധി മൂലം ഉണ്ടാകുന്ന നഷ്ടത്തെ കുറിച്ച് അറിയില്ല .രാജ്യത്തിന്റെ തെരുവുകളും റോഡുകളും വൃത്തിയാക്കുന്നതിന് ഇന്ത്യ ഗവണ്മെന്റിന്റെ ദേശിയ നീക്കമാണ് ക്ലീൻ ഇന്ത്യ മിഷൻ .2014 ഒക്ടോബർ 2നു ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ അവ്ദ്യോഗികമായി ഇതു ആരംഭിച്ചു .അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വഴി വൃത്തിയാക്കി .സർക്കാർ പ്രതിനിധികളും ,സ്കൂൾ കോളേജ് വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു .ശുചിത്വ പ്രതിജ്ഞ എടുക്കുകയും ,ശുചിത്വം ഒരു ശീലമാക്കുവാൻ മോദിജി ആഹ്വാനം ചെയ്യുകയും ചെയ്തു .മറ്റു വികസിത രാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും വൃത്തിയും ശുദ്ധവും ആയിരിക്കേണം .റോഡുകൾ പോലെ തന്നെ നമ്മുടെ ജല സ്രോതസ്സുകളും വൃത്തിയുള്ളതാകണം .നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും നിലവാരമുള്ളതായിരിക്കണം .ഇതു നടപ്പിൽ വരുത്തുവാൻ എല്ലാ ജനങ്ങളും ഒത്തൊരുമിച്ചു പ്രയത്നിക്കണം .നാം വൃത്തിയായി ഇരിക്കുകയും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുമ്പോൾ നാം രോഗ ബാധിതർ ആകാനുള്ള സാധ്യത കുറയുന്നു .അങ്ങനെ നല്ല ആരോഗ്യം ആസ്വദിക്കാനും സജീവമായ ഒരു ജീവിത ശൈലി നയിക്കാനും കഴിയും .ചുരുക്കത്തിൽ ഒരാളുടെ ആരോഗ്യത്തിനും ആത്മീയ വികാസത്തിനും ശുചിത്വം പ്രധാനമാണ് . നാം എല്ലാവരും ശുചിത്വം പാലിക്കണം .എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നു എങ്കിൽ നമുക്ക് ഈ ഭൂമിയെ ശുദ്ധവും ഹരിതവും ആക്കുവാൻ കഴിയും .

ലിയ ഹന്ന ജിജി
IXG മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം