സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/കണ്ണീർ

15:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കണ്ണീർ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണീർ

കരയുന്ന പ്രകൃതി തൻ
കണ്ണീരൊപ്പുവാൻ
നീയെന്തേ വൈകുന്നു സ്നേഹിതാ

കണ്ണീരു വീഴുന്ന ഭൂമി തൻ നെഞ്ചകം
തുടിക്കുന്ന ശബ്ദം കേൾക്ക നീ സ്നേഹിതാ
കണ്ണീരു കാണാത്ത മാനവലോകത്തെ
നിഗ്രഹിക്കാനിതാ ഒരുങ്ങുന്നു പ്രപഞ്ചം
കാണുന്നു സ്നേഹിതാ
കേൾക്കുന്നു സ്നേഹിതാ
മാനവലോകത്തിൻ രോദനങ്ങൾ
എന്നെ വേണ്ടാത്തൊരു മനുജ കുലത്തിന്
ഞാനൊന്നും നൽകില്ലെന്നോതുന്നു പ്രകൃതി
പ്രളയവും കൊടും വരൾച്ചയുo എന്തിന്?
ഈ ലോകം നിശ്ചലമാക്കിയ വൈറസും പറയുന്നു
ഞങ്ങളെ സൃഷ്ടിച്ച മർത്യർ ' അത് നിങ്ങളല്ലേ?
 

അയന ഷാജി
7 B സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020