14:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി ത൯ ഗീതങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി ത൯ മാറീടത്തീൽ കളകള-
മൊഴുകുന്ന അരുവികളാം,കുഞ്ഞു -
മാമ്പൂ പാടുന്ന കാറ്റി൯ സംഗീതമാം
ഇളം കാറ്റിൽ ചാഞ്ചാടുന്ന
കുമിളകളുടെ കണ്ണാരം പൊത്തിക്കളി
പൂക്കളിൽ തേ൯ നുകരുന്ന
പൂമ്പാറ്റകളുടെ പൂമ്പൊടി ചിരിമയക്കം
കാട്ടിലെ പൈക്കളി൯ തുള്ളിക്കളി
പുതുമഴയിലെ മണ്ണി൯ ഗന്ധം
പഴുത്ത മാമ്പഴത്തി൯ മണം
എ൯ നാസികയിൽ വന്നു ചേരുന്നു.
മണ്ണി൯ പുതുമയുള്ള മണം
അരുവിത൯ കരങ്ങളിൽ ഒലിച്ചു ചേരുന്നു.
തണുത്ത കാറ്റിൽ ഭൂമിത൯
മുടിയിഴകൾ പാറി പറക്കുന്നു.
മീനുകളുടെ ഉത്സാഹം തുളുമ്പുന്ന വാലിട്ടടി
മനസ്സിൽ ഉന്മേഷം ചൊരിയുന്നു.
ഭൂമി ത൯ കൈകൾ നമ്മെ
പൊതിഞ്ഞ് മാറോടണയ്ക്കുന്നു.